14 November Wednesday

രക്ഷാപ്രവർത്തനം ഒരുമയുടെ നേർക്കാഴ‌്ച: എസ‌് ശർമ

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018


ഒരുമയുടെ അനുപമമായ നേർക്കാഴ്ചയാണ‌് പ്രളയകാല രക്ഷാപ്രവർത്തനങ്ങളിൽ ദൃശ്യമായതെന്ന‌് എസ‌് ശർമ. കാരിരുമ്പിന്റെ കരുത്ത് ശരീരത്തിലും മനസ്സിലും നിറച്ച് സ്വജീവനും ജീവനോപാധിയും പണയംവച്ച് മരണമുഖത്തുനിന്ന‌് ആയിരക്കണക്കിനാളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നമ്മുടെ മത്സ്യത്തൊഴിലാളികൾക്കായി. ഈ കടൽപ്പോരാളികളുടെ വിഭവശേഷി യഥാവിധം വിനിയോഗിക്കുന്നതിന‌് കോസ്റ്റൽ  പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് അടക്കമുള്ള സേനാവിഭാഗങ്ങളിൽ നിശ്ചിതശതമാനം തസ്തിക മത്സ്യത്തൊഴിലാളികൾക്കായി നീക്കിവയ്ക്കുന്നതിനും നടപടി സ്വീകരിക്കണം.669 മീൻപിടുത്ത ബോട്ടും മറ്റു നൗകകളും ഉപയോഗപ്പെടുത്തി 3525ൽപ്പരം മത്സ്യത്തൊഴിലാളികൾ ഒരു സേനയെപോലെ ദുരന്തമുഖത്തുനിന്ന‌് 65,000ൽ  അധികംപേരെ രക്ഷിച്ചെടുത്ത ദൗത്യനിർവഹണം അഭിനന്ദനാർഹമാണ്. രാജ്യ‐രാജ്യാന്തര രംഗങ്ങളിൽ  ശ്രദ്ധനേടിയ ഈ ധീരത  നാളിതുവരെ അവഗണിക്കപ്പെട്ടുകിടന്നിരുന്ന മത്സ്യത്തൊഴിലാളികളുടെ തൊപ്പിയിൽ  പൊൻതൂവൽ  ചാർത്തുന്ന ചരിത്രസംഭവമാണ്. പ്രകൃതിയെ വിസ്മരിച്ചുകൊണ്ടുള്ള മനുഷ്യന്റെ വിവേകരഹിതമായ പ്രവർത്തനങ്ങളാൽ, ഒരു നൂറ്റാണ്ടായി അന്തരീക്ഷത്തിൽ മാറ്റിമറിച്ചിലുകൾ  ഉണ്ടായിരിക്കുന്നു. 

ഇതിൽനിന്നുള്ള മോചനത്തിന‌് ആക്കം കൂട്ടുന്നതായിരിക്കണം പുനർനിർമാണ നടപടികളെന്നും ശർമ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top