15 October Monday

ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈന്‍ രാത്രികാല സൌജന്യ കോളുകള്‍ക്ക് പുതിയ സമയക്രമം; രാത്രി 10.30മുതല്‍ 6 വരെ

വെബ് ഡെസ്‌ക്‌Updated: Saturday Dec 30, 2017

കണ്ണൂര്‍ > ലാന്‍ഡ്‌ ലൈനിന് നിലവിലുള്ള  പ്രതിമാസ  വാടകയില്‍  മാറ്റം  വരുത്താതെ  രാത്രികാല  സൌജന്യ കോളുകള്‍ക്ക് നിലവിലുള്ള സമയക്രമം ജനുവരി ഒന്നുമുതല്‍ മാറും.

നിലവില്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ഏഴുവരെയാണ് സൌജന്യകോളുകളുടെ സമയക്രമം. ഇത്  രാത്രി 10.30മുതല്‍ രാവിലെ ആറ് വരെയാക്കി. എന്നാല്‍ ഞായറാഴ്ചകളിലും ദേശീയ അവധി ദിനങ്ങളിലും രാജ്യത്തെ ഏതു കമ്പനിയുടെ നമ്പറുകളിലേക്കും  24മണിക്കൂറും ലഭിക്കുന്ന സൌജന്യ കോളുകള്‍ തുടരും.  സമയക്രമീകരണം ബ്രോഡ്ബാന്‍ഡ്, കോംബോ, ഫൈബര്‍ കണക്ഷനുകള്‍ വഴിയുള്ള  ലാന്‍ഡ്‌ ലൈന്‍ കോളുകള്‍ക്കും ബാധകമാണ്.

കൂടാതെ ലാന്‍ഡ് ലൈനിന്റെ വാടക വാര്‍ഷിക പദ്ധതിപ്രകാരം ഒറ്റത്തവണയായി 1500രൂപ (നഗരപ്രദേശങ്ങളില്‍), 1200രൂപ (ഗ്രാമപ്രദേശങ്ങളില്‍) അടയ്ക്കുന്നവര്‍ക്കും സൌജന്യ  കോളുകള്‍   ലഭിക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top