19 September Wednesday

പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ പുനര്‍നിര്‍മിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018


ഉടൻ പുനര്‍നിര്‍മിക്കും
ശബരിമലയുടെ ഭാഗമായ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സ്പെഷ്യൽ ഓഫീസറായി നിയമിക്കും. വിദഗ്ധ ഏജൻസിയെക്കൊണ്ട് ഉടനടി പഠനം നടത്തിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം നടത്താനാണ് തീരുമാനം. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജി സുധാകരൻ,  ഇ ചന്ദ്രശേഖരൻ എന്നിവരും പങ്കെടുത്തു.

വെള്ളപ്പൊക്കത്തിൽ പമ്പയിലെ അടിസ്ഥാനസൗകര്യങ്ങളാകെ തകർന്നുവെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു. നദി കരകവിഞ്ഞതോടെ ഒരുപാലം തീർത്തും മൂടിപ്പോയി. പമ്പയിലെ നടപ്പന്തലും മണപ്പുറം ടോയ‌്‌ലെറ്റ് കോംപ്ലക‌്സും തകർന്നു. പാർക്കിങ്സ്ഥലങ്ങൾ ഇല്ലാതായി. പൊലീസ് സ്റ്റേഷന്റെ ഒരുഭാഗവും ഇടിഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ 1115 കി.മീ റോഡാണ് തകർന്നത്. ആശുപത്രിയും പമ്പ് ഹൗസും ഉപയോഗിക്കാനാകാത്ത നിലയിലാണ്. മൂന്നുപാലം സമയബന്ധിതമായി നിർമിക്കാൻ സൈന്യത്തെ ഏൽപ്പിക്കും.നവംബറിൽ സീസൺ തുടങ്ങുന്നതിനുമുമ്പ്  സൗകര്യങ്ങൾ പുനഃസ്ഥാപിക്കും.യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വംബോർഡ് പ്രസിഡന്റ‌് എ പത്മകുമാർ, പൊലീസ് മേധാവി ലോക‌്നാഥ് ബെഹ്റ തുടങ്ങിയവർ പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top