19 September Wednesday

യുജിസി ഇല്ലാതാക്കുന്നതിനെതിരെ എസ‌്എഫ‌്ഐ മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018


കൊച്ചി
ഉന്നത വിദ്യാഭ്യാസമേഖലയെ കൂടുതൽ വാണിജ്യവൽകരിക്കുന്നതിന്റെ ഭാഗമായി യുജിസിയെ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ എസ്എഫ്ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കളമശേരി ബിഎസ‌്എൻഎൽ ഓഫീസിലേക്ക‌് മാർച്ച്‌ സംഘടിപ്പിച്ചു.

യുജിസിക്ക് ആധാരമായ 1951ലെ നിയമം പിൻവലിച്ച് പകരം ഹയർ എഡ്യൂക്കേഷൻ കമീഷൻ ഓഫ് ഇന്ത്യ (എച്ച്ഇസിഐ) രൂപീകരിക്കാനാണ‌് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം. എച്ച്ഇസിഐ നിലവിൽവരുന്നതോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഫണ്ട്‌ നൽകാനുള്ള അധികാരം യുജിസിയിൽനിന്ന‌് കേന്ദ്രസർക്കാർ ഏറ്റെടുക്കും. ഇത‌് ഉന്നത വിദ്യാഭ്യാസമേഖലയിൽ വൻ പ്രത്യാഘാതങ്ങൾക്ക‌് വഴിവയ‌്ക്കും.

മാർച്ച്‌ ജില്ലാ സെക്രട്ടറി സച്ചിൻ കുര്യാക്കോസ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ്‌ അമൽ ജോസ് അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വിഷ്ണു വേണുഗോപാൽ, ടി വി വൈശാഖ് എന്നിവർ സംസാരിച്ചു.
ടി പി ജിബിൻ നന്ദി പറഞ്ഞു.

പ്രധാന വാർത്തകൾ
Top