21 April Saturday

കെഎഎസ് പണിമുടക്ക് ദയനീയ പരാജയം

വെബ് ഡെസ്‌ക്‌Updated: Friday Dec 29, 2017

തിരുവനന്തപുരം > കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപീകരണത്തിന്റെപേരില്‍ ഗവ. സെക്രട്ടറിയറ്റില്‍ ഒരുവിഭാഗം സംഘടനകള്‍ നടത്തിയ പണിമുടക്ക് ദയനീയമായി പരാജയപ്പെട്ടു. കെഎഎസിന്റെ പേരില്‍ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൌണ്‍സില്‍ നടത്തിയ നിരവധി അപഹാസ്യസമരങ്ങളില്‍ ഒടുവിലത്തേതായിരുന്നു വ്യാഴാഴ്ച നടന്നത്.

പണിമുടക്കിന്റെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞ ബഹുഭൂരിപക്ഷം ജീവനക്കാരും ഇക്കൂട്ടരുടെ എല്ലാ സമരങ്ങളെയും തള്ളിക്കളഞ്ഞിരുന്നു. പണിമുടക്കില്‍നിന്ന് മുന്‍നിര നേതാക്കളുള്‍പ്പെടെയുള്ളവര്‍ വിട്ടുനിന്നതുവഴി കെഎഎസിന്റെപേരില്‍ സെക്രട്ടറിയറ്റ് ജീവനക്കാരെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിഫലമായി.

രാഷ്ട്രീയപ്രേരിത പണിമുടക്ക് തള്ളിക്കളഞ്ഞ് സെക്രട്ടറിയറ്റ് ജീവനക്കാരുടെ അവകാശാനുകൂല്യങ്ങള്‍ക്കായി പൊരുതുന്ന കേരള സെക്രട്ടറിയറ്റ് എംപ്ളോയീസ് അസോസിയേഷനൊപ്പം അണിചേര്‍ന്ന എല്ലാ സെക്രട്ടറിയറ്റ് ജീവനക്കാരെയും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം എസ് ബിജുക്കുട്ടന്‍ അഭിവാദ്യംചെയ്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top