25 September Tuesday

വീടുകളുടെ പുനർനിർമാണം: നഷ്ടം വിലയിരുത്താൻ ഉദ്യോഗസ്ഥരെ നിയോഗിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018


തിരുവനന്തപുരം
പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ പുനർനിർമാണം സർക്കാർ വേഗത്തിൽ ഏറ്റെടുക്കുമെന്നും നാശനഷ്ടങ്ങൾ വിലയിരുത്താൻ സർക്കാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ പ്രളയബാധിത പ്രദേശങ്ങളിലെത്തി വിവരശേഖരണം നടത്തുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.

ദുരന്തത്തിന്റെ പ്രഹരമേറ്റ സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെയുള്ള നടപടികൾ ഇതിനായി ആവിഷ്‌കരിച്ചു. വിവരശേഖരണവും ക്രോഡീകരണവും പരിശോധനയും കംപ്യൂട്ടർ അധിഷ്ഠിതമായി വേഗത്തിൽ പൂർത്തീകരിക്കാവുന്ന മൊബൈൽ ആപ‌് സംവിധാനം ഇതിനായി ക്രമപ്പെടുത്തി. വിവരശേഖരണത്തിന് നിയോഗിക്കപ്പെട്ടവർക്ക് ദുരന്തബാധിതമായ എല്ലാ വീടുകളുടെയും  നിലവിലുള്ള സ്ഥിതി ഫോട്ടോഗ്രാഫ് അടക്കം രേഖപ്പെടുത്തി ലഭ്യമാക്കുന്നതിനുള്ള സൗകര്യവും സഹായവും പൊതുജനങ്ങളും തദ്ദേശസ്ഥാപനങ്ങളും നൽകണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

പ്രധാന വാർത്തകൾ
Top