26 September Wednesday

അഭിമന്യു ലൈബ്രറിയിലേക്ക്‌ കെ പി രാമനുണ്ണി പുസ്‌തകം കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018

തിരൂർ > മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സ്മരണാർഥം ഇടുക്കി വട്ടവടയിൽ സ്ഥാപിക്കുന്ന അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക് സാഹിത്യകാരൻ കെ പി രാമനുണ്ണി പുസ്തകം നൽകി.

ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടന്ന പുസ്തക ശേഖരണ ക്യാമ്പയിനിന്റെ ഭാഗമായാണ്‌ കെ പി രാമനുണ്ണി അദ്ദേഹം രചിച്ച ‘തിരഞ്ഞെടുത്ത കഥകൾ’ എന്ന പുസ്തകം  തിരൂർ ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറിയത്‌. തുഞ്ചൻ പറമ്പിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി പി മുനീർ പുസ്തകം ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡണ്ട് സി ഒ ബാബുരാജ്, ട്രഷറർ കെ പി ഷാജിത്, കെ പ്രവീണ എന്നിവർ സംബന്ധിച്ചു.

പ്രധാന വാർത്തകൾ
Top