17 November Saturday

നെടുമ്പാശേരി സഹകരണ ബാങ്ക് ഭരണസമിതിയുടെ അഴിമതി സിപിഐ എം മാർച്ച‌് നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018


അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ നെടുമ്പാശേരി സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ സിപിഐ എം നെടുമ്പാശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകാരികളുടെ മാർച്ചും ധർണയും നടത്തി. ഏരിയ സെക്രട്ടറി ഇ പി സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. എ കെ തോമസ് അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി തമ്പി പോൾ, കെ ജെ ഐസക‌് എന്നിവർ സംസാരിച്ചു. സണ്ണി പോൾ സ്വാഗതവും പി സി സോമശേഖരൻ നന്ദിയും പറഞ്ഞു. ഒരുവർഷം പിന്നിട്ട കോൺഗ്രസ‌് നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി, വായ്പ അനുവദിയ്ക്കുന്നതിലും, നിയമനത്തിലും അഴിമതി നടത്തുന്നതായി വ്യാപക പരാതി ഉയർന്നതിനെത്തുടർന്നാണ് സഹകാരികൾ സിപിഐ എം നേതൃത്വത്തിൽ പ്രക്ഷോഭം നടത്തിയത്. ഭരണസമിതിയിലെ അഞ്ച‌് അംഗങ്ങൾ ഉൾപ്പെടെ സഹകരണ മന്ത്രിക്കും, ഉന്നത ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയെത്തുടർന്ന് ബാങ്കിനെതിരെ വകുപ്പുത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top