13 November Tuesday

മലപ്പുറത്തുകാർക്ക‌് വന്നത‌് നിപായല്ല

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018


മലപ്പുറത്ത‌് പനി ബാധിതരായി മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുടുംബത്തിലെ മൂന്നുപേർക്കും നിപാ ബാധയില്ലെന്ന‌് പരിശോധനാഫലം.
പെരിന്തൽമണ്ണ  സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച‌് ചികിത്സയിലായിരുന്ന  തദ്ദേശഭരണ ജനപ്രതിനിധിയെയും രണ്ട‌് മക്കളെയും ശനിയാഴ്ച അർധരാത്രിയാണ‌് മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചത‌്. മൂവരെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ച‌് ചികിത്സ നൽകി വരികയായിരുന്നു. രക്തസാമ്പിളുകൾ മണിപ്പാൽ സെന്റർ ഫോർ വൈറസ‌് റിസർച്ചിൽ ടെസ‌്റ്റിന‌് അയക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയോടെ മൂവർക്കും നിപാ ബാധയില്ലെന്ന ഫലം വന്നതായി ആരോഗ്യ ഡയറക്ടർ ഡോ. ആർ എൽ സരിത പറഞ്ഞു. പാലക്കാട‌് പനിബധയെത്തുടർന്ന‌് ആശുപത്രിയിലുള്ള ഒരു രോഗിയുടെ ഫലവും ഉടൻ ലഭ്യമാകും.
 

പ്രധാന വാർത്തകൾ
Top