14 December Friday

ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനില്‍നിന്ന‌് നാളെ മുതൽ ഡെമു സർ‌വീസ്

വെബ് ഡെസ്‌ക്‌Updated: Monday Sep 24, 2018


കൊച്ചി
കൊച്ചിൻ ഹാർബർ ടെർമിനസ് സ്റ്റേഷനിൽ നിന്നുള്ള ഡെമു സർവീസ് ചൊവ്വാഴ്ച ആരംഭിച്ചേക്കും. റെയിൽവേ പാലത്തിൽ ബാർജ് ഇടിച്ചതിനെ തുടർന്ന് 14 വർഷമായി ഇവിടെ നിന്നുള്ള ട്രെയിൻ സർവീസ് നിർത്തി വച്ചിരിക്കുകയാണ‌്. കൊച്ചിൻ ഹാർബർ ടെർമിനസിൽ നിന്നാരംഭിച്ച് സൗത്തിൽ അവസാനിക്കുന്ന ഡെമു സർവീസാണ് നടപ്പാകുക. മൂന്നുകോച്ചുകളുള്ള ട്രെയിനിൽ 300 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. മട്ടാഞ്ചേരി ഹാൾട്ടിന് പുറമേ നേവൽ ബേസിന് മുന്നിലും പെരുമാനൂരിലും സ്റ്റോപ്പ് പരിഗണനയിലുണ്ട്. സ്റ്റോപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി മട്ടാഞ്ചേരിയിൽ പ്ലാറ്റ് ഫോമിന് ഉയരം കൂട്ടും. രാവിലെയും വൈകിട്ടും രണ്ട് വീതം ഡെമു സർവീസ് നടത്താനാണ് തീരുമാനം.

തിങ്കളാഴ്ച പരീക്ഷണ ഓട്ടം നടത്താൻ ഒരുങ്ങുകയാണ് അധികൃതർ. ഇത് വിജയിച്ചാൽ ചൊവ്വാഴ്ച മുതൽ സർവീസ് ആരംഭിക്കും. എന്നാൽ സൗത്ത് വരെ മാത്രം സഞ്ചരിക്കാൻ യാത്രക്കാരുണ്ടാകുമോ എന്ന ആശങ്കയുമുണ്ട്. ഡെമുവിനൊപ്പം ഷൊർണൂർ‐എറണാകുളം പാസഞ്ചറും ഹാർബർ ടെർമിനസിലേക്ക് നീട്ടണമെന്നും ഡെമുവിന്റെ ഒരു ട്രിപ്പ് അങ്കമാലിയിലേക്ക് നീട്ടണമെന്നുമുള്ള ആവശ്യം യാത്രക്കാർക്കിടയിൽ ശക്തമാണ്. രാമേശ്വരം, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളും ഹാർബർ ടെർമിനസിൽ നിന്ന് തുടങ്ങണമെന്ന ആവശ്യവും ഉയർന്നി
ട്ടുണ്ട്. എന്നാൽ 15 കോച്ചിൽ കൂടുതലുള്ള ട്രെയിനുകൾ കൊച്ചി ഹാർബർ ടെർമിനസ് സ്റ്റേഷനിൽ നിർത്താൻ കഴി
യില്ലെന്ന നിലപാടിലാണ് റെയിൽവേ.

ടെർമിനസിനോട് ചേർന്ന് റെയിൽ മ്യൂസിയം ആരംഭിക്കുന്നതിന്റെയും വല്ലാർപാടത്തേക്ക് ടൂറിസ്റ്റ് ട്രെയിൻ സർവീസ് നടത്തുന്നതിന്റെയും സാധ്യത അന്വേഷിക്കാൻ ദക്ഷിണ റെയിൽവേ മാനേജർ നിർദേശം നൽകിയിട്ടുണ്ട്.  1943ലാണ് കൊച്ചിൻ ഹാർബർ ടെർമിനസ് പ്രവർത്തിച്ചുതുടങ്ങിയത്.


പ്രധാന വാർത്തകൾ
Top