23 September Sunday

കൂട്ടുപുഴക്കടുത്ത്‌ കൂറ്റൻ രാജവെമ്പാല പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018

ഇരിട്ടി > കൂട്ടുപുഴക്കടുത്ത് കച്ചേരിക്കടവിലെ വീടിനു സമീപത്തെ കലുങ്കിനുളളിൽ നിന്നു രാജവെമ്പാലയെ പിടികൂടി. അഞ്ചു മീറ്ററിലധികം നീളമുള്ള കൂറ്റൻ  രാജവെമ്പാലയെയാണ് പിടികൂടിയത്.

കലുങ്കിന്റെ അടിയിൽ രാജവെമ്പാല കയറി പോവുന്നത് കണ്ട വീട്ടുകാർ ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പ്രസാദ് ഫാൻസ് അസോസിയേഷൻ റെസ്ക്യൂ വിംഗ് ലീഡറും റാപിഡ് റെസ്പോൻഡ്‌സ് ടീം വാച്ചറുമായ നിധീഷ് ചാലോട് എത്തി കലുങ്കിന്റെ അടിയിൽ ഇറങ്ങി  രാജവെമ്പാലയെ പിടികൂടി.

രാജവെമ്പാലയെ കാണാൻ ധാരാളമാളുകളെത്തി. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തെ വീട്ടു കിണറ്റിൽ വച്ചും  രാജവെമ്പാലയെ പിടികൂടിയിരുന്നു.

ഫോറസ്റ്റ് ഓഫീസർ ശശികുമാർ, ഡ്രൈവർ വത്സരാജ് എന്നിവരും ഉണ്ടായിരുന്നു.   പാമ്പിനെ വനത്തിൽ വിട്ടു.
 

പ്രധാന വാർത്തകൾ
Top