21 September Friday

അഭിമന്യു മഹാരാജാസ്‌ ലൈബ്രറി പുസ‌്തകവണ്ടി ഇന്ന‌് യാത്രതുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018

അഭിമന്യു മഹാരാജാസ്‌ ലൈബ്രറിയിലേക്കുള്ള പുസ്‌തകങ്ങൾ എ കെ പുതുശേരിയും ഫിലോമിന പുതുശേരിയും ചേർന്ന്‌ സോളമൻ സിജുവിന്‌ ൈകമാറുന്നു


സ്വന്തം ലേഖകൻ
കൊച്ചി
എസ‌്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട‌് വർഗീയവാദികൾ കൊലപ്പെടുത്തിയ മഹാരാജാസിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിന്റെ ഗ്രാമമായ വട്ടവടയിൽ ആരംഭിക്കുന്ന അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക്  ഡിവൈഎഫ്ഐ നേതൃത്വത്തിൽ ശേഖരിച്ച പുസ്തകങ്ങൾ ശേഖരിക്കാനുള്ള  പുസ്തകവണ്ടികളുടെ യാത്ര ചൊവ്വാഴ‌്ച ആരംഭിക്കും.

നവോത്ഥാന നായകൻ വി ടി ഭട്ടതിരിപ്പാടിന്റെ ജന്മഗൃഹവും വി ടി ഭട്ടതിരിപ്പാട് സ്മാരക ട്രസ്റ്റും  സ്ഥിതിചെയ്യുന്ന അങ്കമാലി തുറവൂരിൽ രാവിലെ എട്ടിന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് പി എ മുഹമ്മദ് റിയാസ് പുസ്തകവണ്ടി ഫ്ലാഗ് ഓഫ് ചെയ്യും.  വി ടി സ്‌മാരക ട്രസ്‌റ്റ്‌ ചെയർമാൻ കെ എൻ വിഷ്‌ണുവിന്റെ കയ്യിൽനിന്ന്‌ മുഹമ്മദ് റിയാസ് പുസ്തകങ്ങൾ ഏറ്റുവാങ്ങും.

ഒമ്പതിന് ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലും 10ന് നെടുമ്പാശേരിയിലെ കുറ്റിപ്പുഴ കൃഷ്ണപിള്ള പഠനകേന്ദ്രത്തിലും 11ന്  പാലിയം സമരകേന്ദ്രവും കേസരി ബാലകൃഷ്ണപിള്ളയുടെയും പി കേശവദേവിന്റെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റയും കർമമണ്ഡലവുമായ പറവൂരിലും പുസ‌്തകവണ്ടി എത്തി പുസ‌്തകങ്ങൾ ഏറ്റുവാങ്ങും. 12ന് വൈപ്പിൻ സഹോദരൻ അയ്യപ്പൻ സ്മൃതിമണ്ഡപത്തിലും രണ്ടിന് മട്ടാഞ്ചേരി രക്തസാക്ഷികളുടെ നാടായ കൊച്ചിയിലും മൂന്നിന് പള്ളുരുത്തിയിൽ സംഗീത സംവിധായകൻ എം കെ അർജുനന്റെ വീട്ടിലും നാലിന് ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ തൃപ്പൂണിത്തുറയിലും അഞ്ചിന് മുളന്തുരുത്തിയിലും പുസ്തകവണ്ടി പര്യടനം നടത്തും. വൈകിട്ട് ആറിന് രക്തസാക്ഷികളുടെ നാടായ കൂത്താട്ടുകുളത്തെത്തി പുസ്തകങ്ങൾ ഏറ്റുവാങ്ങി ചൊവ്വാഴ്ചയിലെ പര്യടനം സമാപിക്കും. സമാപനസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും.
25ന‌് രാവിലെ എട്ടിന് രാവിലെ മൂവാറ്റുപുഴയിൽനിന്ന‌് ആരംഭിച്ച് വൈകിട്ട് അഞ്ചിന് ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സ്മൃതിമണ്ഡപത്തിൽ പര്യടനം സമാപിക്കും.

യൂണിറ്റ് കമ്മിറ്റികളിൽനിന്നും വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നുമാണ‌് ഡിവൈഎഫ്ഐ പ്രവർത്തകർ പുസ്തകങ്ങൾ ശേഖരിച്ചത്. പുസ്തകവണ്ടി പര്യടനത്തിലൂടെ ഏറ്റുവാങ്ങുന്ന പുസ്തകങ്ങൾ  വട്ടവടയിലെ അഭിമന്യു മഹാരാജാസ് ലൈബ്രറിയിൽ എത്തിക്കുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ അറിയിച്ചു.
 

പ്രധാന വാർത്തകൾ
Top