19 September Wednesday

അന്വേഷണം മുംബൈയിലേക്കും ബംഗളൂരുവിലേക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018


മഹാരാജാസിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ബംഗളൂരുവിലേക്കും മുംബൈയിലേക്കും വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസം പൊലീസ‌് കസ‌്റ്റഡിയിലെടുത്തവരിൽനിന്ന‌് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണിത‌്. മുഖ്യപ്രതി മുഹമ്മദിൽനിന്നും ആദിലിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുപേരെ കഴിഞ്ഞ ദിവസം കസ‌്റ്റഡിയിലെടുത്തിരുന്നു. തമ്മനം സ്വദേശി ഷിജു അടക്കം ചിലർക്കുവേണ്ടിയാണ‌് ഇതര സംസ്ഥാനങ്ങളിലേക്ക‌് അന്വേഷണം വ്യാപിപ്പിച്ചത‌്.

അതേസമയം, മഹാരാജാസ‌് കോളേജിൽ ലഭിച്ച തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകളെക്കുറിച്ചും പൊലീസ‌് അന്വേഷണം പുരോഗമിക്കുന്നു. ജിഹാദിനെക്കുറിച്ചും അതിന്റെ അനിവാര്യതയെക്കുറിച്ചും പരാമർശിക്കുന്നതാണ‌് ലഘുലേഖകളിൽ പലതും. പോസ‌്റ്റ‌് ബോക‌്സ‌് നമ്പർ 58, മഞ്ചേരി എന്ന വിലാസത്തിൽനിന്നാണ‌് കൂടുതൽ ലഘുലേഖകൾ എത്തിയിട്ടുള്ളത‌്. കഴിഞ്ഞദിവസമാണ‌് ഇവ പ്രിൻസിപ്പൽ സെൻട്രൽ പൊലീസിനു കൈമാറിയത‌്. സെൻട്രൽ സിഐ അനന്തലാലിന്റെ നേതൃത്വത്തിലാണ‌് ഇതേക്കുറിച്ച‌് അന്വേഷിക്കുന്നത‌്.

തമ്മനം സ്വദേശി ഷിജുവിന്റെ പങ്ക‌് കുടുതൽ വ്യക്തമാക്കുന്ന മൊഴികളാണ‌് പൊലീസിനു ലഭിച്ചിട്ടുള്ളത‌്. ഇയാൾക്ക‌് ഇതരസംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട‌് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന‌് വ്യക്തമായിട്ടുണ്ട‌്. ഇയാൾ അടക്കമുള്ള പ്രതികൾ മൊബൈൽ ഫോണുകൾ ഉപേക്ഷിച്ചതായാണ‌് പൊലീസ‌് അനുമാനിക്കുന്നത‌്. അതിനിടെ തിങ്കളാഴ‌്ച വൈകിട്ട‌് ഐജിയുടെ നേതൃത്വത്തിൽ കേസിലെ അന്വേഷണ പുരോഗതി വിലയിരുത്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top