ad
Deshabhimani

ദളിതരുടെ ക്ഷേത്രോത്സവ ചടങ്ങിന് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ വിലക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 24, 2017, 01:14 PM | 0 min read

ചേളാരി > ദളിത് ജനവിഭാഗങ്ങളുടെ ക്ഷേത്രോത്സവത്തിന്റെ ചടങ്ങിന് ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ വിലക്ക്. കഴിഞ്ഞ ദിവസം നടന്ന മലപ്പുറം  ചേളാരി കടുങ്ങനാരി ശ്രീ കുറുംബ ഭഗവതി ക്ഷേത്രോത്സവത്തിന്റെ കലശ എഴുന്നള്ളിപ്പ് ചടങ്ങിനാണ് ആര്‍എസ്എസുകാര്‍ വിലക്കേര്‍പ്പെടുത്തിയത്. വര്‍ഷങ്ങളായി ക്ഷേത്രത്തിനകത്ത് നടത്തിയിരുന്ന ചടങ്ങിന് അയിത്തം കല്‍പ്പിച്ച് ക്ഷേത്രമതിലിന് പുറത്തേക്ക് മാറ്റുകയായിരുന്നു.

പതിറ്റാണ്ടുകളായി ക്ഷേത്രോത്സവത്തിനുള്ള കലശം എഴുന്നള്ളിപ്പ് നടത്തിവരുന്നത് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വെളിമുക്ക് പാപ്പനൂര്‍ ശിവക്ഷേത്രത്തില്‍നിന്നാണ്. ദളിത് വിഭാഗം നേതൃത്വം നല്‍കുന്ന കുറുംബ ഭഗവതി ക്ഷേത്രോത്സവത്തിന് പുറമെ സമീപമുള്ള മറ്റ് ക്ഷേത്രോത്സവങ്ങള്‍ക്കും പാപ്പനൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍വച്ചാണ് കലശം എഴുന്നള്ളിപ്പ് ചടങ്ങ് നടത്തിയിരുന്നത്. എന്നാല്‍, ഇത്തവണ കലശം എഴുന്നള്ളിപ്പ് ചടങ്ങ് നടപ്പന്തലില്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് ആര്‍എസ്എസുകാര്‍ ഉത്സവ ഭാരവാഹികളെ അറിയിച്ചത്.

നടപ്പന്തലില്‍വച്ചുള്ള കലശം എഴുന്നള്ളിപ്പ് ചടങ്ങ് ആചാരമാണെന്നും അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. ഒടുവില്‍ ചുറ്റുമതിലിനോട് ചേര്‍ന്ന സ്ഥലത്താണ് ചടങ്ങ് നടത്തിയത്. ദളിത് വിഭാഗത്തോടും അവരുടെ ക്ഷേത്രോത്സവത്തിനോടുമുള്ള ആര്‍എസ്എസ് അയിത്തത്തിനെതിരെ വിശ്വാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home