14 November Wednesday

കെ ദാസിന്റെ ഓര്‍മകള്‍ക്ക് മുഹമ്മയുടെ പ്രണാമം

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018


മുഹമ്മ
തൊ ഴിലാളിവർഗ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ പുരുഷായുസ്സ് മുഴുവൻ പ്രയത്‍നിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് കെ ദാസിനെ ജന്മനാട് അനുസ്‍മരിച്ചു. പുന്നപ്ര‐വയലാർ സമരസേനാനിയും മുഹമ്മ കയർ ഫാക്ടറി വർക്കേഴ്‍സ് യൂണിയൻ സ്ഥാപകനേതാവുമായിരുന്നു.

12‐ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി രാവിലെ വീട്ടിൽ പുഷ്‍പാർച്ചന നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സംസാരിച്ചു. സി കെ സുരേന്ദ്രൻ അധ്യക്ഷനായി.

മുഹമ്മ കേന്ദ്രീകരിച്ച് അനുസ്‍മരണറാലിയും സമ്മേളനവും നടന്നു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനംചെയ‌്തു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അധ്യക്ഷനായി. ജി വേണുഗോപാൽ, കെ ഡി മഹീന്ദ്രൻ, എസ് രാധാക‌ൃഷ‌്ണൻ, ജലജാ ചന്ദ്രൻ, ജെ ജയലാൽ എന്നിവർ സംസാരിച്ചു. വി കെ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

പ്രധാന വാർത്തകൾ
Top