ടോംസ് എന്‍ജിനീയറിങ് കോളേജിന്റെ അഫിലിയേഷന്‍ എഐസിടിഇ പുതുക്കി

കോട്ടയം > വിവാദം സൃഷ്ടിച്ച മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളേജിന്റെ അഫിലിയേഷന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് എഐസിടിഇ (ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍) പുതുക്കി നല്‍കിയെന്ന് കോളേജ് അധികാരികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ 13ന് എഐസിടിഇയുടെ നാല് പ്രതിനിധികള്‍ കോളേജിലെത്തി വിശദപരിശോധന നടത്തിയാണ് 2017-18 അധ്യയന വര്‍ഷത്തെ അഫിലിയേഷന്‍ പുതുക്കി നല്‍കിയത്. എഐസിടിഇയുടെ തിരുവനന്തപുരം ഓഫീസില്‍ നിന്നാണ് ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടിയത്. കുട്ടികളില്‍ ചിലര്‍ കോളേജ് വിട്ടുപോയെങ്കിലും നൂറോളം കുട്ടികള്‍ പഠനം തുടരുന്നുണ്ട്, 60 അധ്യാപകരുമുണ്ട്. വിട്ടുപോയ കുട്ടികള്‍ തിരിച്ചുവന്നാല്‍ സ്വാഗതം ചെയ്യും.
10 ഏക്കര്‍ 15 സെന്റ് സ്ഥലത്ത് പ്രവര്‍ത്തനം തുടങ്ങിയ കോളേജിനാണ് അരയേക്കറേ ഉള്ളൂ എന്ന് ആക്ഷേപം കേള്‍ക്കേണ്ടി വന്നത്. കേരള സാങ്കേതിക സര്‍വകലാശാലയുടെ പ്രതിനിധിസംഘം ധൃതിപിടിച്ചു നടത്തിയ പരിശോധനയില്‍ കോളേജോ ലാബുകളോ വിശദമായി കണ്ടില്ലെന്നും ഇവര്‍ പറഞ്ഞു.
അതേസമയം, ടോംസ് കോളേജിനെതിരേ 'അപകീര്‍ത്തികരമായ' വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരേ കേസ് ഫയല്‍ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല. ടോംസ് കോളേജ് വിട്ട കുട്ടികള്‍ക്ക് വേറേ സര്‍ക്കാര്‍ കോളേജിലോ സ്വകാര്യ കോളേജിലോ പഠനം തുടരാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജോബി ജോസഫ്, ഷെജി ബഷീര്‍, ലിഡിയ സഖറിയ, ബി ഷാബിന എന്നിവര്‍ പങ്കെടുത്തു.










0 comments