ad
Deshabhimani

ലക്കിടി കോളേജില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ എ എസ് ഐക്ക് സസ്പെന്‍ഷന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 23, 2017, 09:26 AM | 0 min read

കൊച്ചി>ലക്കിടി നെഹ്റു കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കിയ എ എസ് ഐ ജ്ഞാനശീലനെ സസ്പെന്‍ഡ് ചെയ്തു. എഫ്ഐആര്‍ തയ്യാറാക്കിയതില്‍  പോലീസിന് ഗുരുതര വീഴ്ചപറ്റിയെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.  ഈ എഫ്ഐആറിലൂടെ നെഹ്രു കോളേജ് ഉടമ കൃഷ്ണദാസിന് രക്ഷപെടാന്‍ പോലീസ് വഴിയൊരുക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഴയന്നൂര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയാണ്  ജ്ഞാനശേഖരന്‍.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് കൃഷ്ണദാസിനെതിരെ നിലനില്‍ക്കെ ലക്കിടി കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ പോലീസ് എഫ്ഐആര്‍ തയ്യാറാക്കുന്നതില്‍ ജാഗ്രത പാലിച്ചില്ല. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ അടക്കം ചുമത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇതിലും ഗുരുതരമായ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലക്കിടി കോളേജിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി സഹീര്‍ ഷൌക്കത്തലിയെ മര്‍ദ്ദിച്ചെന്നാണ് കൃഷ്ണദാസിന് എതിരായ രണ്ടാമത്തെ കേസ്.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home