14 December Friday

വ്യാപാരിയെ കടയിൽ കയറി മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018


ചാരുംമൂട്
താമരക്കുളത്ത് വ്യാപാരിയെ കടയിൽ കയറി മർദിച്ചു. താമരക്കുളം ഹലാൽ ചിക്കൻ സെന്റർ ഉടമ താമരക്കുളം പണ്ടാര വിളയിൽ റജീഖിനാണ് (37)  വെള്ളിയാഴ‌്ച രാത്രി മർദനമേറ്റത്. ഇയാളെ കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ശൂരനാട് വടക്ക് ആനയടി പുതുവാരേത്ത് വീട്ടിൽ രഞ്ജിത്തിനെ (34)  അറസ‌്റ്റുചെയ‌്തു.

  ചികിത്സയിലുള്ള റജീഖിനെ വ്യാപാരി വ്യവസായി സമിതി ചാരുംമൂട് ഏരിയ പ്രസിഡന്റ് എ നൗഷാദ്, സെക്രട്ടറി എൻ ചന്ദ്രൻ തുടങ്ങിയവർ സന്ദർശിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് താമരക്കുളത്ത‌് ശനിയാഴ‌്ച പകൽ രണ്ടുമുതൽ വൈകിട്ട‌് അഞ്ചുവരെ കടകളടച്ച് ഹർത്താൽ ആചരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top