ad
Deshabhimani

സ്കൂളുകളില്‍ യോഗ പരിശീലനം ആലോചിക്കും: പിണറായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 21, 2016, 08:02 PM | 0 min read


കൊല്ലം >  സ്കൂളുകളില്‍ യോഗ പരിശീലിപ്പിക്കുന്നതു സംബന്ധിച്ച്് സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യന്‍ മാര്‍ഷ്യല്‍  ആര്‍ട്സ് അക്കാദമി ആന്റ് യോഗ സ്റ്റഡി സെന്ററിന്റെ (ചേതന യോഗ)ആഭിമുഖ്യത്തില്‍ സാര്‍വദേശീയ യോഗ ദിനാചരണത്തിന്റെ  സംസ്ഥാന തല ഉല്‍ഘാടനം കൊല്ലം ബീച്ചില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യ പരിപാലനത്തിനുള്ള വ്യായാമ മുറയായ യോഗയെ ആത്മീയതയുമായി ബന്ധപ്പെടുത്താന്‍ ചിലര്‍ വല്ലാത്ത താല്‍പ്പര്യം കാണിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യോഗയെ ഏതെങ്കിലും ഒരു മതത്തിന്റേതായി പരിമിതപ്പെടുത്തിയാല്‍ ഇതര മതത്തില്‍പ്പെട്ട വലിയ വിഭാഗത്തിന് അതിന്റെ സദ്ഫലം ലഭിക്കാതെ വരും.

യോഗ മറ്റുചിലരുടേതാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞാല്‍ അത്തരക്കാര്‍ക്കും അതിന്റെ പ്രയോജനം കിട്ടില്ല. പുനരുജ്ജീവനത്തിന്റെ വ്യായമമുറയായ യോഗയെ മതേതര രീതിയില്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശരീരത്തെയും മനസ്സിനെയും നവീകരിക്കുന്നതിനുള്ള അഭ്യാസമുറയാണ് യോഗ. പുതിയ തലമുറയില്‍പ്പെട്ടവരും യോഗയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. വര്‍ധിച്ചുവരുന്ന ജീവിത ശൈലി രോഗങ്ങളില്‍ നിന്നു മുക്തിനേടാന്‍ യോഗ പരിശീലനം സഹായകമാകും.

യോഗയെ പറ്റി തെറ്റിദ്ധാരണ പരത്താല്‍ പലരൂപത്തില്‍ ശ്രമം നടത്തുന്നു. മറ്റു വ്യായാമ മുറകള്‍ പോലെ പ്രാധാന്യമുള്ളതാണ് യോഗയും എന്ന നിലയില്‍ കാണുകയാണ് വേണ്ടത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ. അതിനുള്ള എല്ലാ സാധ്യതയും ആരായാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍  മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home