തൃക്കുന്നത്ത് സെമിനാരിയില്‍ പാത്രിയാര്‍ക്കീസ് വിഭാഗത്തിന് ഹൈക്കോടതി വിലക്ക്

കൊച്ചി > ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ പാത്രിയാര്‍ക്കീസ് വിഭാഗത്തിന് ഹൈക്കോടതി വിലക്ക്. സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബിഷപ്പുമാരും വൈദികരും ആരാധന അര്‍പ്പിക്കുന്നതിനാണ് ഹൈക്കോടതിയുടെ വിലക്ക്.
ജനുവരി 25, 26 തീയതികളില്‍ തിരുനാളിനോട് അനുബന്ധിച്ച് പാത്രിയാര്‍ക്കീസ് വിഭാഗത്തെ വിലക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. മലങ്കരസഭാ ഭരണഘടനാപ്രകാരം ഭരിക്കപ്പെടേണ്ടവയാണ് പള്ളികളെന്നും പള്ളിയുടെ ഭരണത്തില്‍ തര്‍ക്കമുന്നയിക്കാനാവില്ലെന്നും സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു.











0 comments