26 September Wednesday

ഇടുക്കിയിൽ ജലനിരപ്പ്‌ കുറയുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


ഇടുക്കി
മഴയ്‌ക്ക്‌ ശമനം വന്നതോടെ ഇടുക്കി, മുല്ലപ്പെരിയാർ സംഭരണികളിൽ ജലനിരപ്പ്‌ കുറയാൻ തുടങ്ങി. ഇടുക്കിയിൽ കഴിഞ്ഞ ദിവസത്തേക്കാൾ ഒരടിയുടെ കുറവുണ്ടായി. തിങ്കളാഴ്‌ച ജലനിരപ്പ‌് 2401.38 അടിയാണ്‌. ഞായറാഴ്‌ചയിത്‌ 2401.30 അടിയായിരുന്നു. ചെറുതോണി ഷട്ടർ വഴി ആറുലക്ഷം ലിറ്റർ വെള്ളമാണ്‌ സെക്കൻഡിൽ തുറന്നുവിടുന്നത്‌. മുൻ ദിവസത്തേക്കാൾ കുറഞ്ഞ നിരക്കിലാണ്‌ മൂന്നുഷട്ടറുകൾ വഴിയും വെള്ളം ഒഴുക്കിവിടുന്നത്‌. മുല്ലപ്പെരിയാറിലും ജലനിരപ്പ്‌ കുറഞ്ഞുതുടങ്ങി. തിങ്കളാഴ്‌ചത്തെ ജലനിരപ്പ്‌ 140 അടിയാണ്‌. 2880 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോൾ തമിഴ്‌നാട്‌ കൊണ്ടുപോകുന്നത്‌ 2200 ഘനയടിയാണ‌്.

പ്രധാന വാർത്തകൾ
Top