19 October Friday

ഇ ബാലാനന്ദന് സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Saturday Jan 20, 2018


തിരുവനന്തപുരം > സിഐടിയു അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ഇ ബാലാനന്ദന്റെ ഒന്‍പതാം ചരമവാര്‍ഷികം ആചരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ അനുസ്മരണയോഗങ്ങളും റാലികളും സംഘടിപ്പിച്ചു. തൊഴിലിടങ്ങളിലും ഗ്രാമകേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി. പാര്‍ടി ഓഫീസുകള്‍ അലങ്കരിച്ചു. ഓഫീസുകള്‍ക്കുമുന്നില്‍ മുതിര്‍ന്ന നേതാക്കള്‍ പതാക ഉയര്‍ത്തി.

തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റി ഓഫീസില്‍ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പതാക ഉയര്‍ത്തി. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വി ശിവന്‍കുട്ടി പതാക ഉയര്‍ത്തി.

പട്ടം വൈദ്യുതി ഭവനില്‍ കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ അനുസ്മരണയോഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്തു. ദേശാഭിമാനി ആസ്ഥാനത്ത് റസിഡന്റ് എഡിറ്റര്‍ പി എം മനോജ് പതാക ഉയര്‍ത്തി. കളമശേരി ബിടിആര്‍ മന്ദിരത്തിലെ ബാലാനന്ദന്‍ സ്മൃതിമണ്ഡപത്തില്‍ ചേര്‍ന്ന അനുസ്മരണയോഗത്തില്‍ കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ്, കെ എം സുധാകരന്‍ തുടങ്ങി ജില്ലയിലെ മുതിര്‍ന്ന പാര്‍ടിനേതാക്കളും സരോജിനി ബാലാനന്ദനും മറ്റു കുടുംബാംഗങ്ങളും പങ്കെടുത്തു.
കെ എന്‍ രവീന്ദ്രനാഥ് പതാക ഉയര്‍ത്തിയശേഷം അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ്  സംസാരിച്ചു. ജില്ലാകമ്മിറ്റി അംഗം സി കെ പരീത് അധ്യക്ഷനായി.  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്മണി, കെ ചന്ദ്രന്‍പിള്ള, സി എന്‍ മോഹനന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ ടി കെ മോഹനന്‍, പി ആര്‍ മുരളി, എന്‍ സി മോഹനന്‍, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, പി എം ഇസ്മയില്‍ എന്നിവരും കെ ജെ മാക്സി എംഎല്‍എയും പങ്കെടുത്തു. ഏരിയ സെക്രട്ടറി വി എ സക്കീര്‍ ഹുസൈന്‍ സ്വാഗതവും ടി ടി രതീഷ് നന്ദിയും പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി 26ന് കുട്ടികളുടെ ചിത്രരചനാമത്സരം പയ്യപ്പിള്ളി ബാലന്‍ ലൈബ്രറിയില്‍ നടക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top