18 July Wednesday

ദേവസ്വംബോര്‍ഡ് ശാന്തി നിയമനം; 80 പേരെക്കൂടി ശുപാര്‍ശ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Nov 19, 2017

തിരുവനന്തപുരം > തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി നിയമനത്തിന് നിലവിലെ റാങ്ക് ലിസ്റ്റില്‍നിന്ന് 80 ഉദ്യോഗാര്‍ഥികളെ ശുപാര്‍ശ ചെയ്തു. 54 പേരെ മെറിറ്റടിസ്ഥാനത്തിലും 26 പേരെ സംവരണാടിസ്ഥാനത്തിലുമാണ് നിയമിക്കുക.

ഈഴവവിഭാഗത്തില്‍നിന്ന് ഒമ്പത്, പട്ടികജാതിക്കാരില്‍നിന്ന് ആറ്, മറ്റു പിന്നോക്ക വിഭാഗങ്ങളില്‍നിന്ന് അഞ്ച്്, വിശ്വകര്‍മ, ധീവര വിഭാഗങ്ങളില്‍നിന്ന് രണ്ട് പേരെ വീതം സംവരണാടിസ്ഥാനത്തില്‍ നിയമനത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. നിയമനത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്വൈസ് മെമ്മോ അയച്ചു.

പ്രധാന വാർത്തകൾ
Top