21 November Wednesday

ബൈക്കും പണവും മോഷ്ടിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

കോലഞ്ചേരി
ഹോട്ടലുടമയുടെ ബൈക്കും പണവും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കരിമുകൾചിറയിൽ വീട്ടിൽ സോമേഷി (ജയമോഹൻ‐30)നെയാണ് കുന്നത്തുനാട് എസ്‌ഐ ടി ദിലീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌സംഘം അറസ്റ്റ്ചെയ്തത്. കഴിഞ്ഞ നാലിനാണ് അമ്പലപ്പടി പുത്തയത്ത് വീട്ടിൽ കബീറിന്റെ ബൈക്കും 42,000 രൂപയും ഇയാൾ കവർന്നത്. പള്ളിക്കരയിലെ ആരാധനാലയത്തിലെ ഭണ്ഡാരം തകർത്ത് മോഷണം നടത്തിയ കേസിലെ ജയിൽശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ജൂൺ 23ന് ഇറങ്ങിയ പ്രതി പെരിങ്ങാല അമ്പലപ്പടിയിൽ ഹോട്ടലുടമ കബീറിന്റെ ബൈക്കും പണവും മോഷ്ടിച്ച് മുങ്ങുകയായിരുന്നു. പ്രതി തമിഴ്‌നാട് മേട്ടുപ്പാളയത്തുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ ടി ദിലീഷ്, സിപിഒമാരായ മനാഫ്, ദിനിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. മേട്ടുപ്പാളയം പച്ചക്കറിമാർക്കറ്റിൽനിന്നും പോകുന്ന ലോറികളിൽ വ്യാജപ്പേരിൽ ക്ലീനറായി ജോലിചെയ്യുകയായിരുന്നു ഇയാൾ. പ്രതിയുടെ പക്കൽനിന്നും കഞ്ചാവ്, മൊബൈൽഫോണുകൾ, മോഷണം പോയ ബൈക്ക് എന്നിവ പൊലീസ് കണ്ടെടുത്തു.

വിവിധ കേസുകളിൽ ഒമ്പതു വർഷത്തോളം ജയിൽശിക്ഷയനുഭവിച്ചിട്ടുള്ള പ്രതിയുടെ പേരിൽ തൃപ്പൂണിത്തുറ, കളമശേരി, ആലുവ, പുത്തൻകുരിശ്, മൂവാറ്റുപുഴ, കല്ലൂർക്കാട്, കുറ്റിപ്പുറം, തിരൂർ, പാലക്കാട്, കാലടി, തൃക്കാക്കര എന്നീ സ്‌റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ‌്ചെയ്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top