14 December Friday
സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി

ഭരണസമിതി യോഗത്തില്‍ ലീഗ് അതിക്രമം; വനിത പഞ്ചായത്ത് പ്രസിഡന്റിനെ കൈയ്യേറ്റം ചെയ്തു

സ്വന്തം ലേഖകന്‍Updated: Thursday Jul 19, 2018

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിജി ജോയിയെ സി പി ഐ എം നേതാക്കള്‍ സന്ദര്‍ശിക്കുന്നു

കണ്ണൂര്‍ > പേരാവൂര്‍ ഭരണ സമിതി യോഗത്തിനിടെ സി പി ഐ എം നേതാവായ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ലീഗ് അംഗം കൈയ്യേറ്റം ചെയ്തു. സി പി ഐ എം പേരാവൂര്‍ ഏരിയാ കമ്മിറ്റി അംഗവും പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ ജിജി ജോയിയെയാണ് പേരാവൂര്‍ ടൗണ്‍ വാര്‍ഡംഗം ലീഗിലെ സിറാജ് പൂക്കോത്ത് കൈയ്യേറ്റം ചെയ്തത്. കയ്യേറ്റത്തെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജിജി ജോയിയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 പഞ്ചായത്ത് ഭരണ സമിതി യോഗത്തിനിടെ വ്യാഴാഴ്ച പകല്‍ രണ്ടുമണിയോടെയായിരുന്നു സംഭവം. രാവിലെ ഭരണ സമിതി യോഗം ആരംഭിച്ചപ്പോള്‍ മുതല്‍ സിറാജ് അനാവശ്യമായി ബഹളമുണ്ടാക്കിയിരുന്നു. മറ്റ് അംഗങ്ങളെ സംസാരിക്കാന്‍ അനുവദിക്കാതെ ശബ്ദമുണ്ടാക്കിയ സിറാജിനോട് യോഗ അധ്യക്ഷയായ പ്രസിഡന്റ് നിശബ്ദമായിരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സിറാജ് പ്രസിഡന്റിനു നേരെ പാഞ്ഞടുത്ത് കയ്യേറ്റം ചെയ്തത്. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ പ്രസിഡന്റിനെ അസഭ്യം പറഞ്ഞതായും മറ്റ് ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു.

 ജിജി ജോയ്

ജിജി ജോയ്



കയ്യേറ്റത്തിനുശേഷം പഞ്ചായത്ത് ഓഫീസിനകത്ത് ബഹളം തുടര്‍ന്ന സിറാജ് ഉള്‍പ്പെടെയുള്ള ഭരണ സമിതി അംഗങ്ങളെ പേരാവൂര്‍ സിഐ കെ വി പ്രമോദ്, എസ് ഐ കെ സ്മിതേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത് നീക്കി. പഞ്ചായത്ത് പ്രസിഡന്റിനെ കൈയ്യേറ്റം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.



മൂന്ന് മണിമുതല്‍ പേരാവൂര്‍ ടൗണില്‍ ഹര്‍ത്താലും ആചരിച്ചു.പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയിയെ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗം വി ജി പത്മനാഭന്‍,ഏരിയാ സെക്രട്ടറി അഡ്വ എം രാജന്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി കെ സനോജ്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top