22 September Saturday

കോയമ്പത്തൂരിൽ മലയാളി കുടുംബം വാഹനാപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, 7 പേർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018

വൈറ്റില> കോയമ്പത്തൂരിൽ കൊച്ചിയിൽനിന്നുള്ള കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട‌് ഒരു വിദ്യാർഥിനി മരിച്ചു. ഏഴുപേർക്ക‌് പരിക്കേറ്റു. എറണാകുളം വൈറ്റില ചളിക്കവട്ടം അറക്കക്കടവ‌്  വടക്കേനത്ത‌് ബാദുഷയും കുടുംബാംഗങ്ങളും യാത്രചെയ‌്ത കാറാണ‌് അപകടത്തിൽപ്പെട്ടത‌്. ബാദുഷ﹣- - സാജിത ദമ്പതികളുടെ മകൾ ഫാസില (16) ആണ് മരിച്ചത്. ഫാത്തിമ, സാജിത, ഫർസീന, ഫർസാന, അയാന എന്നിവരും ബാദുഷയുടെ മരുമകനുമാണ‌് പരിക്കേറ്റവർ. ഫാസില തമ്മനം എംപിഎം പബ്ലിക‌് സ‌്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.


ബാദുഷയും ഭാര്യയും മക്കളുമടങ്ങിയ സംഘം ബംഗളൂരുവിൽ കുടുംബാവശ്യത്തിന‌ു പോയി മടങ്ങുന്നതിനിടെ തിങ്കളാഴ‌്ച വൈകിട്ടായിരുന്നു അപകടം. കാറിന്റെ ടയർ പൊട്ടി നിയന്ത്രണംവിട്ട‌ു മറിയുകയായിരുന്നെന്നാണ‌് നിഗമനം. പരിക്കേറ്റവരെ കോയമ്പത്തൂർ അഭിരാമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ‌്

പ്രധാന വാർത്തകൾ
Top