Top
22
Thursday, June 2017
About UsE-Paper

കലൂരില്‍ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

കൊച്ചി> ദേശാഭിമാനിക്കടുത്ത് നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. വെട്ടേറ്റ കോതമംഗലം സ്വദേശിനിയായ യുവതിയെ അതീവ ഗുരുതരാവസ്ഥയില്‍ റെനൈമെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറോടെയാണ് സംഭവം.

പെയിന്റ് പണിക്ക് പുട്ടിയടിക്കാന്‍ ഉപയോഗിക്കുന്ന തകര കത്തി ഉപയോഗിച്ചാണ് കഴുത്തിന് വെട്ടിയത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളും കോതമംഗലം സ്വദേശിയാണ്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു.

യുവതി ഡിഡിആര്‍സിയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ്. രാവിലെ ജോലിക്കായി ഓട്ടോയില്‍ വന്നിറങ്ങിയപ്പോഴാണ് വെട്ടേറ്റത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിപ്പോള്‍ സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലാണ്.