Top
22
Thursday, June 2017
About UsE-Paper

ജനകീയ ജീവജാല സമൃദ്ധി പദ്ധതിക്ക് തുടക്കം

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

കഞ്ഞിക്കുഴി > കഞ്ഞിക്കുഴിയിലെ ജൈവപച്ചക്കറികളുടെയും ക്ഷീര മത്സ്യഉല്‍പ്പന്നങ്ങളുടെയും ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പന ക്കായി നടപ്പാക്കുന്ന ജനകീയ ജീവജാലസമൃദ്ധി പദ്ധതി തുടങ്ങി. ആത്മയുടെ ജില്ലാതല പ്രത്യേക ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വിപണി കഞ്ഞിക്കുഴി എന്ന പേരിലാണ് വെബ്സൈറ്റും പോര്‍ട്ടലും തയ്യാറാക്കിയിട്ടുള്ളത്. കഞ്ഞിക്കുഴി ജനകീയ ജീവജാലസമൃദ്ധി പദ്ധതി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തും മൃഗാശുപത്രിയും കൃഷിഭവനും ചേര്‍ന്നാണ് നടപ്പാക്കുന്നത്.

ജൈവപച്ചക്കറികള്‍ക്കൊപ്പം കന്നുകാലികളെയും ചാണകം, ഗോമൂത്രം, കോഴിവളം തുടങ്ങിയവയും ഓണ്‍ലൈന്‍ വഴി ലഭിക്കും. എസ്എന്‍ കോളേജിനു സമീപമുള്ള പിഡിഎസിന് സമീപത്താണ് വിപണനകേന്ദ്രം തുറന്നത്. വിപണനകേന്ദ്രം കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ജി രാജു അധ്യക്ഷനായി. മൃഗസംരക്ഷണ വകുപ്പ് നേച്ചര്‍ ക്ളബിന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച സ്കൂളിനുള്ള അവാര്‍ഡ് ചാരമംഗലം ഡിവിഎച്ച്എസ്എസ് സ്കൂളിന് കഞ്ഞിക്കുഴി ബ്ളോക്ക് പ്രസിഡന്റ് സിനിമോള്‍ സോമന്‍ സമ്മാനിച്ചു.കര്‍ഷകര്‍ക്കുള്ള പാസ്ബുക്ക് വിതരണം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പി സി സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഡോ. എസ് ജയശ്രീ പദ്ധതി വിശദീകരിച്ചു. കര്‍ഷകരുടെയും കൃഷി ശാസ്ത്രജ്ഞന്മാരുടെയും മുഖാമുഖവും നടന്നു.