Top
24
Wednesday, May 2017
About UsE-Paper

നായനാര്‍ക്ക് സ്മരണാഞ്ജലി

Friday May 19, 2017
വെബ് ഡെസ്‌ക്‌

കണ്ണൂര്‍ > കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച  സമുന്നതനായ നേതാവും ദീര്‍ഘകാലം കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ ഓര്‍മകള്‍ നാട് വീണ്ടും പുതുക്കി. പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പുഷ്പാര്‍ച്ചനയും അനുസ്മരണസമ്മേളനവും നടന്നു. നായനാരുടെ ജന്മനാടായ കല്യശ്ശേരിയില്‍ വളണ്ടിയര്‍ മാര്‍ച്ചും ബഹുജനപ്രകടനവുവും അനുസ്മരണസമ്മേളനവുമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍  അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. പാര്‍ടി ഓഫീസുകള്‍ അലങ്കരിച്ചും പതാക ഉയര്‍ത്തിയും അനുസ്മരണ സമ്മേളനം നടത്തിയും നാടെങ്ങും  പാര്‍ടി പ്രവര്‍ത്തകര്‍ പ്രിയപ്പെട്ട നേതാവിന്റെ ഓര്‍മകള്‍ പുതുക്കി.

പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി, സിപിഐ എം ജില്ല സെക്രട്ടറി പി ജയരാജന്‍ എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. നായനാരുടെ ഭാര്യ ശാരദടീച്ചര്‍, മക്കളായ സുധ, കൃഷ്ണകുമാര്‍, വിനോദ്, ഉഷ എന്നിവരും പേരമക്കളും ബന്ധുക്കളും പുഷ്പാര്‍ച്ചനയില്‍പങ്കെടുത്തു. തുടര്‍ന്നു നടന്ന അനുസ്മരണയോഗത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ അധ്യക്ഷനായി. പി ജയരാജന്‍ സ്വാഗതം പറഞ്ഞു.

സമ്പന്നമായ ജന്മികുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നായനാര്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം വളര്‍ത്തുന്നതിനായി ജീവിതം സമര്‍പ്പിച്ച മാതൃകാ നേതാവായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഇ പി ജയരാജന്‍ പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയും പാര്‍ലമെന്ററി സംവിധാനവും  രാജ്യത്ത് വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് നായനാര്‍ ദിനം ആചരിക്കുന്നത്. രാജ്യത്തെ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയുകയുള്ളൂ. നായനാരുടെ ഓര്‍മകള്‍ ഇതിന് ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ കെ പി സഹദേവന്‍, എം വി ജയരാജന്‍, കെ കെ രാഗേഷ് എംപി, ടി വി രാജേഷ് എംഎല്‍എ തുടങ്ങി നിരവധിനേതാക്കള്‍ പങ്കെടുത്തു. സിപിഐ എം ജില്ല കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ സി ശ്രീനിവാസന്‍ പതാക ഉയര്‍ത്തി. ദേശാഭിമാനി കണ്ണൂര്‍ യൂനിറ്റില്‍  ഡെപ്യൂട്ടി ജനറല്‍ മാനേജര്‍  വി കെ പ്രസാദ് പതാക ഉയര്‍ത്തി. 

Related News

കൂടുതൽ വാർത്തകൾ »