10 December Monday

ജീവനക്കാർക്ക് ആവശ്യമായ ക്വാർട്ടേഴ്സുകൾ നിർമിക്കണം: എൻജിഒ യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018



കൊച്ചി > സർക്കാർ ജീവനക്കാർക്ക് ആവശ്യമായ ക്വാർട്ടേഴ്സുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിർമിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പിഎഫ്ആർഡിഎ നിയമം പിൻവലിക്കണമെന്നും കേന്ദ്ര ബജറ്റിലെ പ്രതിലോമകരമായ നിർദേശങ്ങൾ പിൻവലിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുക, സാമ്രാജ്യത്വ‐വർഗീയ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ ശക്തിപ്പെടുത്തുക, മുഴുവൻ  ജീവനക്കാർക്കും പെൻഷൻ ഉറപ്പാക്കുക, സംസ്ഥാന ബജറ്റിലെ ജനപക്ഷ നിലപാടുകളെ പിന്തുണയ്ക്കുക, ഇന്ധന വില വർധന പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. കേരളത്തോടുള്ള ഇന്ത്യൻ റെയിൽവേയുടെ അവഗണന അവസാനിപ്പിക്കുക, തൊഴിൽ നിയമഭേദഗതി പിൻവലിക്കുക, പാർട് ടൈം‐കാഷ്വൽ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

സമാപന ദിവസമായ ഞായറാഴ്ച സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ വിവിധ ഏരിയകളിൽനിന്ന് അൻസർഷാ, കെ എൻ രാജേന്ദ്രൻ, ഹരിതാ ഹരി, വി നോബിൾ, ടി എ മനീഷ, രതീഷ് തങ്കപ്പൻ, എം ഗിരിജ, എം ഒ മാർട്ടിൻ, സിനി പി വർഗീസ്, നിപ്റ്റിൻ മൈക്കിൾ, ടി വി വാസുദേവൻ, വി പി രമേശൻ, എന്നിവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി കെ സുന്ദർരാജൻ മറുപടി പറഞ്ഞു.

'വർത്തമാന ഇന്ത്യ‐പ്രതിസന്ധികളും പ്രതിവിധിയും' എന്ന വിഷയത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എൻ മോഹനൻ പ്രഭാഷണം നടത്തി. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക, തൊഴിൽ നയങ്ങൾക്കെതിരെയുള്ള ഐക്യ ട്രേഡ് യൂണിയനുകളുടെ പ്രക്ഷോഭം ശക്തിയാർജിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സുഹൃദ് സമ്മേളനം സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ വി ബെന്നി (കെഎസ്ടിഎ), ടി ഡി സജീവ്ലാൽ (കെജിഒഎ), കെ പി സുശീൽകുമാർ (ബെഫി), പി എ ബാബു (ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ), സജിത് ടി എസ് കുമാർ (കെഎസ്ആർടിഇഎ), പി ബി ബാബുരാജ് (എൽഐസി എംപ്ലോയീസ് യൂണിയൻ), പി ഡി സാജൻ (കെഎംസിഎസ്യു), എം ഷാജി (എകെജിഎസ്ടി), ആർ രാമകൃഷ്ണൻ (കെഎംഎസ്ആർഎ) എന്നിവർ സംസാരിച്ചു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ എ അൻവർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ സുനിൽകുമാർ സ്വാഗതം പറഞ്ഞു.

പ്രധാന വാർത്തകൾ
Top