23 September Sunday

രക്ഷാബോട്ട‌് മറിഞ്ഞു; എല്ലാവരെയും രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

കൊച്ചി
ആലുവയിൽ രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് മറിഞ്ഞത്  പരിഭ്രാന്തി പരത്തി. ഐഡിയൽ റിലീഫ് വിങ്ങിന്റെ രക്ഷാപ്രവർത്തകരുടെ ബോട്ടാണ് ശിവക്ഷേത്രത്തിനുസമീപം ചുഴിയിൽപ്പെട്ടു മറിഞ്ഞത്. ഫ്ലാറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആലുവ പ്രിയദർശിനി ടൗൺ ഹാളിനു മുൻവശത്ത് എത്തിക്കുന്നതിനിടെയാണ്  സംഭവം.നാലു സ്ത്രീകളും രണ്ട് കുട്ടികളും രക്ഷാപ്രവർത്തകരുമടക്കം പതിനൊന്നു പേരാണ് ഫൈബർ ബോട്ടിൽ ഉണ്ടായിരുന്നത്. മറിഞ്ഞതിനെത്തുടർന്ന് രക്ഷാ പ്രവർത്തകർ വിവരമറിയിച്ചതനുസരിച്ച് മറ്റ് ബോട്ടുകൾ ഉടൻ സ്ഥലത്തെത്തി എല്ലാവരെയും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top