26 September Wednesday

വേമ്പനാട്ടുകായലിൽ ജലനിരപ്പ‌് കൂടി; കടലിനേക്കാൾ

സ്വന്തം ലേഖകൻUpdated: Saturday Aug 18, 2018

ആലപ്പുഴ
കടലിലെ ശരാശരി ജലനിരപ്പിനെക്കാൾ വേമ്പനാട്ടുകായലിൽ വെള്ളമുയർന്നു. കടലിലേതിനെക്കാൾ കായലിൽ 85 സെന്റിമീറ്ററാണ‌് ജലനിരപ്പ‌് കൂടുതൽ. ജലസേചനവകുപ്പിന്റെ പരിശോധനയിലാണ‌് ജലനിരപ്പ‌് കൂടുകയാണെന്ന‌് വ്യക്തമായത‌്. വ്യാഴാഴ‌്ചത്തെ പരിശോധനയിൽ 77 സെന്റിമീറ്ററായിരുന്നു ജലനിരപ്പ‌്. വെള്ളിയാഴ‌്ച പകൽ ഒന്നിന‌് പരിശോധിച്ചപ്പോൾ 80 സെന്റിമീറ്റർ കൂടുതലായിരുന്നു. വൈകിട്ട‌് വേലിയേറ്റത്തിൽ പിന്നെയുംകൂടി. തണ്ണീർമുക്കം ബണ്ടിന്റെ തെക്കുഭാഗത്ത‌് നടത്തിയ പരിശോധനയിലാണ‌് ജലനിരപ്പ‌് കൂടുതലെന്ന‌് കണ്ടെത്തിയത‌്.

മീനച്ചിലാർ, പമ്പ, അച്ചൻകോവിൽ, മണിമല നദികൾ കരകവിഞ്ഞൊഴുകുന്നതിനാലാണ‌് കായലിൽ ജലനിരപ്പ‌് കൂടാനിടയാക്കിയത‌്. കൂടുതൽ വെള്ളം കടലിലേക്ക‌് ഒഴുക്കിവിടുന്നതിനായി തോട്ടപ്പള്ളി സ‌്പിൽവേയിലും തണ്ണീർമുക്കം ബണ്ടിന്റെയും ഷട്ടറുകൾ പരമാവധി ഉയർത്തി. തോട്ടപ്പള്ളി പൊഴിയിലെ മണ്ണ‌് നീക്കം ചെയ‌്ത‌് നീരൊഴുക്ക‌് സുഗമമാക്കി. തണ്ണീർമുക്കത്ത‌് 62 ഷട്ടറുകൾ പരമാവധി ഉയർത്താവുന്ന 5.40 മീറ്ററും ഉയർത്തിയാണ‌് വെള്ളം പുറത്തേക്ക‌് വിടുന്നത‌്. പുതുതായി മധ്യഭാഗത്തുനിർമിച്ച 28 ഷട്ടറുകളും തുറന്നിട്ടുണ്ട‌്. മൺചിറ പൂർണമായി നീക്കിയിട്ടില്ലാത്തതിനാൽ ഈ ഷട്ടറുകളിലൂടെ നീരൊഴുക്ക‌് പൂർണതോതിലല്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top