20 September Thursday

സര്‍ഫാസിനിയമം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണം: ആനി രാജ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018


കൊച്ചി
ബാങ്ക്‌വായ്പ അടയ‌്ക്കുന്നതിൽ വീഴ്ചവരുത്തിയാൽ ഈടായിനൽകിയ വസ്തുവിൽനിന്നും തുക ഈടാക്കാമെന്ന സർഫാസിനിയമം കേന്ദ്രസർക്കാർ  പുനഃപരിശോധിക്കണമെന്ന് ദേശീയ മഹിളാ ഫെഡറേഷൻ  പ്രസിഡന്റ് ആനിരാജ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2002ൽ നിലവിൽവന്ന സർഫാസിനിയമത്തിൽ 2016ൽ മോഡി സർക്കാരാണ് ഭേദഗതി വരുത്തിയത്.  എന്നാൽ, ഭേദഗതിചെയ്ത നിയമം ഇന്ന് ബാങ്കുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്.  ജാമ്യക്കാർക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ 30 ദിവസംമുമ്പ് അറിയിക്കണമെന്ന വ്യവസ്ഥയൊന്നും പാലിക്കപ്പെടുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി. 

പ്രീതാഷാജിയുടെ കടം എഴുതിത്തള്ളണമെന്നും സർഫാസിനിയമം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.  പ്രീതാഷാജി വിഷയത്തിൽ മനുഷ്യത്വരഹിതമായ നിലപാടാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. പ്രീതാഷാജി വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടലുകൾ സ്വാഗതാർഹമാണ്. കേരള മഹിളാസംഘം ജില്ലാസെക്രട്ടറി എസ് ശ്രീകുമാരി, പ്രസിഡന്റ് മല്ലിക സ്റ്റാലിൻ, ജില്ലാകമ്മിറ്റിയംഗങ്ങളായ സജിനി തമ്പി, ബ്യൂല നിക്‌സൺ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top