Top
17
Wednesday, January 2018
About UsE-Paper

ഇറച്ചിക്കോഴി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതി

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > കേരളത്തിലെ സര്‍ക്കാര്‍ ഹാച്ചറികളില്‍ അടുത്ത വര്‍ഷമാകുമ്പോള്‍ കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള മുട്ടക്കോഴികളുടെ എണ്ണം (പാരന്റ്സ് സ്റ്റോക്) ഒരു ലക്ഷമായി ഉയര്‍ത്തും. നിലവില്‍ 10,000 ആണ്. ഇത് ഉടന്‍ 25,000 ആയി ഉയര്‍ത്തും. തള്ളക്കോഴികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം ഒരു കോടി കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാനാണ് മൃഗസംരക്ഷണവകുപ്പ് ലക്ഷ്യമിടുന്നത്. ദിവസവും 30,000 കോഴിക്കുഞ്ഞുങ്ങള്‍വീതം വിരിയിക്കും. സര്‍ക്കാര്‍ സബ്സിഡി നല്‍കി 25-30 രൂപ വിലയ്ക്ക് കര്‍ഷകര്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ക്കും ലഭ്യമാക്കും. നിലവില്‍ വര്‍ഷം ഏഴുലക്ഷം കോഴിക്കുഞ്ഞുങ്ങളെയാണ് വിരിയിക്കുന്നത്.

ഇറച്ചിക്കോഴി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ വിപുല പദ്ധതികള്‍ക്കാണ് തുടക്കമിടുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന ഇറച്ചിക്കോഴിയുടെ വിലയില്‍ ഇടപെടാന്‍ പരിമിതിയുണ്ട്. ഇത് കണക്കിലെടുത്താണ് ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ച് സ്വയംപര്യാപ്തതയിലേക്ക് എത്തുന്നത്.

തമിഴ്നാട്ടില്‍നിന്നുള്ള കോഴിക്കുഞ്ഞുങ്ങള്‍ക്ക് 40 രൂപയ്ക്കുമുകളില്‍ നല്‍കിയാണ് കേരളത്തിലെ കര്‍ഷകര്‍ വാങ്ങുന്നത്. കുറഞ്ഞത് 100 രൂപയുടെ തീറ്റയും കൊടുക്കുമ്പോഴാണ് രണ്ടുമുതല്‍ 2.200 കിലോഗ്രാം വരെയുള്ള ഒരു കോഴി ഉണ്ടാകുന്നത്. ഇത് കാലാവസ്ഥയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെടും. ഫാം വാടക, വൈദ്യുതിചാര്‍ജ് മുതലായ ചെലവുകളും വഹിക്കണം. 2000 കുഞ്ഞുങ്ങളെ ഇറക്കിയാല്‍ 1850ല്‍ കൂടുതല്‍ കിട്ടില്ല. ബാക്കിയുള്ളവ ചത്തുപോകും. ആ നഷ്ടം കര്‍ഷകന്‍ സഹിക്കണം. 25-30 രൂപയ്ക്ക് കുഞ്ഞുങ്ങളെ ലഭിക്കുകയും തീറ്റ കുറച്ചുകൂടെ വില കുറച്ച് കിട്ടുകയുംചെയ്താല്‍ കര്‍ഷകര്‍ക്ക് ഗുണകരമാകും. അടുത്ത വാര്‍ഷികപദ്ധതിയില്‍ പുതിയ കോഴിത്തീറ്റ ഫാക്ടറി സ്ഥാപിക്കുന്നതിന് നിര്‍ദേശമുണ്ടാകും.

Related News

കൂടുതൽ വാർത്തകൾ »