20 July Friday

ബസിനടിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികൾ അതേ ബസ് കയറി മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Mar 18, 2018

പാലക്കാട് > മണ്ണാർക്കാട് നിർത്തിയിട്ടിരുന്ന  ബസിനടിയിൽ ഉറങ്ങുകയായിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അതേ ബസ് കയറി മരിച്ചു .ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു . താർഘണ്ഡ് സ്വദേശികളായ തൊഴിലാളികളാണ്  അപകടത്തിൽപ്പെട്ടത് . ഇവർ ബസിനടിയിൽ ഉറങ്ങുന്നത് അറിയാതെ ഡ്രൈവർ ബസ് എടുക്കുമ്പോഴാണ് അപകടം .പരിക്കേറ്റയാളുടെ നില അതീവ ഗുരുതരമാണ് . ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല .

മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലെ മൈതാനത്ത് സ്വകാര്യ ബസുകള്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. കുഴല്‍കിണര്‍ ജോലികള്‍ക്കായി എത്തിയ തൊഴിലാളികള്‍ ബസിനടിയില്‍ കിടന്നുറങ്ങുകയായിരുന്നു. രാവിലെ ബസ് എടുത്തപ്പോള്‍ ഇവര്‍ക്ക് മുകളിലൂടെ ബസ് കയറിയിറങ്ങി. എന്നാല്‍ ഏറെ വൈകിയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൂന്ന് പേരെ നാട്ടുകാര്‍ കണ്ടെത്തിയത്. രണ്ട് പേര്‍ അപ്പോഴേക്കും മരിച്ചിരുന്നു.

പ്രധാന വാർത്തകൾ
Top