ad
Deshabhimani

മിഷേലിനെ ക്രോണിന്‍ മുമ്പും മര്‍ദ്ദിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കളുടെ മൊഴി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 18, 2017, 07:31 AM | 0 min read

കൊച്ചി>ക്രോണിന്‍ മിഷേലിനെ ഏറെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്നും നേരത്തെ മര്‍ദിച്ചിട്ടുണ്ടെന്നും  മിഷേലിന്റെ സുഹൃത്തുക്കള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് മറ്റൊരു സുഹൃത്ത് പോലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ സുഹൃത്തിന്റേത് ഉള്‍പ്പടെ കൂടുതല്‍ പേരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

ചെന്നൈയിലും ബാംഗ്ളൂരിലുമുള്ള മിഷേലിന്റെ സുഹൃത്തുക്കളാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ക്രോണിന്‍ മിഷേലിനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന് ഇരുവരും നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ചിനോടും ഈ മൊഴി ആവര്‍ത്തിക്കുകയായിരുന്നു.

ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന ക്രോണിന്‍ അവധിക്ക് നാട്ടിലെത്തുമ്പോള്‍ മിഷേലുമായി നേരിട്ട് കണ്ട് സംസാരിക്കാറുണ്ട്. അപ്പോഴെല്ലാം വാക്കുതര്‍ക്കമുണ്ടാവും. മിഷേലിനെ ക്രോണിന്‍ മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യാറുണ്ട്. ഇക്കാര്യം മിഷേല്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും സുഹൃത്തുക്കള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.

ഒരിക്കല്‍ മിഷേലിന്റെ ഹോസ്റ്റലിനു സമീപം വെച്ച് ക്രോണിന്‍ മിഷേലിനെ മര്‍ദിച്ചിരുന്നുവെന്ന് മറ്റൊരു സുഹൃത്ത് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ സുഹൃത്തുള്‍പ്പെടെ കൂടുതല്‍ പേരില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുക്കും. ഈ മാസം 24 വരെ ക്രോണിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനു മുന്‍പ് ക്രോണിനെ ഛത്തീസ്ഗഢിലെത്തിച്ച് തെളിവെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home