കാവിക്കത്തിയില്‍ പൊലിഞ്ഞത് 2 യുവനേതാക്കള്‍

ഒരുമാസത്തിനുള്ളില്‍ ആലപ്പുഴയില്‍ രണ്ടു ഡിവൈഎഫ്ഐ നേതാക്കളെയാണ് ആര്‍എസ്എസ്-ക്വട്ടേഷന്‍ സംഘം വെട്ടിയും കുത്തിയും കൊന്നത്. ഡിവൈഎഫ്ഐ കരുവാറ്റ വടക്ക് വില്ലേജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ജി ജിഷ്ണു, ഡിവൈഎഫ്ഐ ആലപ്പുഴ ലജനത്ത് യൂണിറ്റ് ജോയിന്റ് സെക്രട്ടറി മുഹസിന്‍ എന്നിവരാണ് സംഘപരിവാറിന്റെ കൊലക്കത്തിക്ക് ഇരയായത്.
ഫെബ്രുവരി പത്തിനാണ് കരുവാറ്റ ഊട്ടുപറമ്പ് റെയില്‍വേ ക്രോസിനു സമീപത്ത് ബൈക്ക് തടഞ്ഞുനിര്‍ത്തി ജിഷ്ണുവിനെ വെട്ടിക്കൊന്നത്. മാര്‍ച്ച് മൂന്നിന് ആലപ്പുഴ ആലിശേരി ക്ഷേത്രപ്പറമ്പിലാണ് മുഹസിനെ ആക്രമിച്ചത്. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള കലാപരിപാടി കാണാനെത്തിയതായിരുന്നു കളപ്പുര ശ്രീപാദം ഐടിസിയിലെ വിദ്യാര്‍ഥിയായ മുഹസിന്‍.
തഴക്കരയിലും മാവേലിക്കരയിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ തഴക്കര പൂമാത്തറയില്‍ വിഷ്ണു, കൊപ്പാറ തെക്കതില്‍ നിഥില്‍ എന്നിവരെയും സംഘപരിവാറുകാര്‍ ആക്രമിച്ചു. പരിക്കേറ്റവരുമായി ജില്ലാ ആശുപത്രിയില്‍ എത്തിയവരെയും വെറുതെ വിട്ടില്ല. മാവേലിക്കരയില്‍ എസ്എഫ്ഐ നേതാവായ വിഷ്ണുവിനെ കൊലപ്പെടുത്താനും ശ്രമമുണ്ടായി.
മുഖംമൂടി ധരിച്ച് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആര്‍എസ്എസുകാര്‍ ആക്രമിച്ചു. കേസില്‍ അഞ്ച് ആര്‍എസ്എസുകാരെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല എന്‍എസ്എസ് കോളേജില്‍ എബിവിപിക്കാര്‍ അധ്യാപികമാരെ കൈയേറ്റം ചെയ്ത് മലയാളം വിഭാഗം അടിച്ചുതകര്‍ത്തു. സിപിഐ എം പ്രവര്‍ത്തകനെ അമ്പലപ്പുഴയില്‍ ബസില്‍ കയറി ബിജെപിക്കാരന്‍ മര്‍ദിച്ചവശനാക്കി.
ചേര്‍ത്തല നഗരത്തിലെ പ്രസിദ്ധമായ ആഹ്വാനം വായനശാലയ്ക്കുനേരെ ആര്‍എസ്എസുകാര്‍ ആക്രമണം നടത്തി. മണ്ണഞ്ചേരി കണ്ണര്‍കാട് ദേശാഭിമാനി വായനശാല ആന്‍ഡ് ഗ്രന്ഥശാല (പി കൃഷ്ണപിള്ള സ്മാരകം)യും തല്ലിത്തകര്‍ത്തു. മണ്ണഞ്ചേരിയിലെ നേതാജിയില്‍ സിപിഐ എം പ്രവര്‍ത്തകരുടെ മൂന്നു വീട് തകര്‍ത്തു. മണ്ണഞ്ചേരിയില്‍ സിപിഐ എം ലോക്കല്‍കമ്മിറ്റി അംഗത്തിന്റെ കടയ്ക്ക് തീവച്ചു.
ആര്‍എസ്എസ് കൊലപാതക രാഷ്ട്രീയത്തെ അതിജീവിച്ചാണ് കോട്ടയത്ത് സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും വളര്‍ച്ച. കുമരകത്ത് മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) പഞ്ചായത്ത് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിഅംഗവുമായ പി ജി പ്രവീണിന്റെ വീട് തല്ലിത്തകര്‍ത്തു. കുമരകം നോര്‍ത്ത് മേഖലാകമ്മിറ്റിഅംഗം അനന്തു ഷാജിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോട്ടയം ബ്ളോക്ക് സെക്രട്ടറി കെ ആര്‍ അജയ്യുടെ വീട് ആക്രമിച്ചു. ഇല്ലിക്കല്‍ കവലയിലുള്ള സിപിഐ എം ലോക്കല്‍കമ്മിറ്റി ഓഫീസ് തകര്‍ക്കാനും ശ്രമിച്ചു.
തിരുവാതുക്കല്‍ മേഖലാ കമ്മിറ്റി അംഗം നിഥിന്‍ കെ ഷിബുവിനെയും പൊന്‍കുന്നത്ത് ക്രിസ്മസ് കരോള്‍ കഴിഞ്ഞ് മടങ്ങിയവരെയും ആക്രമിച്ചു. ചങ്ങനാശേരി പോത്തോട്ടില്‍ സിഐടിയു ടൌണ്‍ യൂണിറ്റ് തൊഴിലാളിയായ കുറ്റിക്കാട്ടു വീട്ടില്‍ അജേഷിനെ മര്‍ദിച്ചു. ഗര്‍ഭിണിയായ കാമുകിയെ കൊലപ്പെടുത്തി കരിങ്കല്ലില്‍കെട്ടി പാറമടയില്‍ തള്ളിയ കേസില്‍ ആര്‍എസ്എസിന്റെ മുഖ്യശിക്ഷക് എസ് വി സൂരജ് പിടിയിലായതോടെ ആര്‍എസ്എസിന്റെ യഥാര്‍ഥമുഖം വെളിവായി.
ഇടുക്കിയില്‍ ഡിവൈഎഫ്ഐ കുമളി മേഖലാ സെക്രട്ടറി അജിയെയും ഭാര്യ സ്വപ്നയെയും മക്കളെയും ആര്‍എസ്എസ് സംഘം ആക്രമിച്ചു. 35-ാം മൈലില്‍ മൂന്ന് സിപിഐ എം പ്രവര്‍ത്തകരെയും ആര്‍എസ്എസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. വ്യാപാരികള്‍ നടത്തിയ പ്രകടനത്തിന് നേരെയും ആക്രമണമുണ്ടായി.
അവസാനിക്കുന്നില്ല










0 comments