17 November Saturday

എറണാകുളം ജില്ലയിൽ ഇന്ന്‌ 71633 പേരെ രക്ഷപ്പെടുത്തി ; 449 ക്യാമ്പുകളിൽ 118395 പേർ

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018


കൊച്ചി> ജില്ലയിൽ ഇതുവരെ 71633 പേരെ രക്ഷപ്പെടുത്തി. നഗര പ്രദേശത്ത് നിന്നും ബോട്ട് വഴി 7064 പേരെയും ഹെലികോപ്ടർ മാർഗം 20 പേരെയും മറ്റു വാഹനമാർഗങ്ങളുപയോഗിച്ച് 37976 പേരെയും രക്ഷപെടുത്തി.

ഗ്രാമ പ്രദേശങ്ങളിൽ നിന്ന് ബോട്ട് വഴി 346 പേരെയും ഹെലികോപ്ടർ മാർഗം 261 പേരെയും മറ്റു വാഹന മാർഗങ്ങളുപയോഗിച്ച് 25966 പേരെയും രക്ഷപെടുത്തി.

ജില്ലയില്‍ 449 ദുരിതാശ്വാസക്യാമ്പുകളിലായി 118395 പേരാണുള്ളത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷപ്പെട്ട് ക്യാമ്പുകളിലെത്തിയവര്‍ക്കുള്ള ഭക്ഷണമാണ് ഇപ്പോള്‍ അടിയന്തിര ആവശ്യം.

അതോടൊപ്പം ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയവരുമുണ്ട്. അവര്‍ക്കും ഭക്ഷണം എത്തിച്ചു നല്‍കേണ്ടതുണ്ട്. അവര്‍ക്ക് ഭക്ഷണം എയര്‍ ഡ്രോപ്പ് ആയി എത്തിക്കാനേ ഇപ്പോള്‍ നിര്‍വാഹമുള്ളൂ. പെട്ടെന്ന് കേടാകാത്ത ഭക്ഷണങ്ങളാണ് (ബ്രെഡ്, ബണ്‍, ജാം തുടങ്ങിയവ) ആവശ്യം. ഭക്ഷണപ്പൊതികളും ചെറിയ കുപ്പി വെളളവും  കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിക്കണം.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top