Top
26
Wednesday, July 2017
About UsE-Paper
കേരള ചിക്കന്‍ മര്‍ച്ചന്റ്സ് സമിതി ജില്ലാ കണ്‍വന്‍ഷന്‍

കുറഞ്ഞവിലയ്ക്ക് കോഴിയിറച്ചി: സര്‍ക്കാര്‍നടപടിക്ക് പിന്തുണ

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ഗുണനിലവാരമുള്ള കോഴിയിറച്ചി കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കാന്‍ കോഴിവ്യാപാരികളുടെ സംഘടനയായ കേരള ചിക്കന്‍ മര്‍ച്ചന്റ്സ് സമിതിയുടെ ജില്ലാ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. തമിഴ്നാട് ലോബിയുടെ നിയന്ത്രണത്തില്‍നിന്ന് കേരളത്തിലെ കോഴിവ്യാപാര മേഖലയെ മോചിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോഴിയിറച്ചി ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്. പ്രതിദിനം 15 ലക്ഷം ടണ്‍വരെ ഇറച്ചിക്കോഴിയാണ് വിറ്റഴിയുന്നത്. കേരളത്തില്‍ കോഴി വളര്‍ത്തുന്നവര്‍ക്ക് കാര്‍ഷികാനുകൂല്യം നേടിയെടുക്കാന്‍ സംഘടന പ്രവര്‍ത്തിക്കും. തമിഴ്നാട് ലോബി കേരളത്തിലെ ഫാമുകളില്‍ കോഴിക്കുഞ്ഞുങ്ങളും തീറ്റയും നല്‍കാതെ രണ്ടു മാസമായി ഒഴിഞ്ഞു നില്‍ക്കുകയാണ്. കേരളത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും എട്ടുലക്ഷത്തോളം പേര്‍ക്ക് ജോലി നല്‍കുന്ന ഈ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

 വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി സി കെ ജലീല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി എം അബ്ദുള്‍ വാഹിദ് അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ ടി വി സന്തോഷ്, ജോ. സെക്രട്ടറി സുള്‍ഫിക്കര്‍ അലി, ജില്ലാ കമ്മിറ്റിയംഗങ്ങളായ രാജു, പി എ ബിനു, സുരേഷ്ബാബു, ഷംസുദീന്‍ എന്നിവര്‍ സംസാരിച്ചു.
കേരള ചിക്കന്‍ മര്‍ച്ചന്റ്സ് സമിതി ജില്ലാ ഭാരവാഹികളായി പി എസ് ഉസ്മാന്‍ (ചെയര്‍മാന്‍), പി ബി ഷംസുദീന്‍ (കണ്‍വീനര്‍) എം വി ജോഷി (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന 31 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 

Related News

കൂടുതൽ വാർത്തകൾ »