25 September Tuesday

കരിപ്പൂർ വിമാനത്താവളത്തെ തരംതാഴ‌്ത്തരുത‌്: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Jun 17, 2018


കരിപ്പൂർ വിമാനത്താവളത്തിന്റെ കാറ്റഗറിയിൽ മാറ്റം വരുത്തിയ നടപടിയിൽ ശക്തമായ പ്രതിഷേധമുയർത്തണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു.

കരിപ്പൂർ വിമാനത്താവളത്തിന്റെ സ്ഥാനം കാറ്റഗറി 9 ൽ നിന്ന്‌ 7 ആക്കി കുറച്ചു. ഇതോടെ 180 പേർക്ക്‌ യാത്രചെയ്യാവുന്ന എയർ ക്രാഫ്‌റ്റുകൾക്ക്‌ മാത്രമേ സർവീസ‌് നടത്താൻ അനുമതി ലഭിക്കൂ. ബോയിംഗ്‌ 747 വിമാനങ്ങൾക്ക്‌ ഇറങ്ങാനാകില്ല. ഗൾഫ്‌ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കും. ഗൾഫ്‌ രാജ്യങ്ങളിൽ ജോലിചെയ്യുന്നവരിൽ ബഹുഭൂരിപക്ഷവും മലബാർ മേഖലയിലുള്ളവരാണ്‌.

മലബാർ മേഖലയുടെ വികസനത്തിന്‌ ആക്കം കൂട്ടിയിരുന്ന വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള നടപടിയാണ്‌ കേന്ദ്ര ബിജെപി സർക്കാരിന‌്. ഇതിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയർത്തണമെന്നും കോടിയേരിആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top