ബാങ്കിങ് മേഖല സാമൂഹ്യ പ്രതിബദ്ധത സംരക്ഷിക്കണം : മുഖ്യമന്ത്രി

തൃശൂര്‍ > പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പ്രയോജനപ്പെടുംവിധം ബാങ്കിങ് മേഖല സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമ്പത്തിക പുരോഗതിയുടെ ഗുണഫലം എല്ലാ തട്ടിലും എത്തുംവിധമാകണം ബാങ്കുകളുടെ പ്രവര്‍ത്തനം. റിസര്‍വ് ബാങ്ക് അനുമതിയോടെ ആരംഭിക്കുന്ന തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാമ്പത്തിക മേഖലയില്‍ മോഹന വാഗ്ദാനങ്ങള്‍ ഏറെയുള്ള നാടാണിത്. ചതിക്കുഴികളില്‍ സാധാരണക്കാര്‍ വീഴാതിരിക്കാന്‍ സാമ്പത്തിക സാക്ഷരത അനിവാര്യമാണ്.
സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് ബാങ്കിങ് സേവനം എത്തിക്കണമെന്ന കാഴ്ചപ്പാടോടെയാണ് ഇസാഫ് ബാങ്കിന് ലൈസന്‍സ് കിട്ടിയത്. ആര്‍ക്കെല്ലാം പ്രയോജനം കിട്ടണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചുവോ അവര്‍ക്കെല്ലാം അത് പ്രയോജനപ്പെടണം.
ബാങ്കിന്റെ സാമൂഹ്യ സേവന മേഖലകള്‍ വിപുലപ്പെടേണ്ടതുണ്ട്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കിയ ഉപജീവന പദ്ധതികളും വിപുലപ്പെടുത്തണം. വയസ്സുകാലത്ത് മാതാപിതാക്കളെ വേണ്ടവിധം സംരക്ഷിക്കാന്‍ വിദേശത്തും മറ്റുമുള്ള മക്കള്‍ക്ക് കഴിയാത്ത സ്ഥിതിയുണ്ട്. അവര്‍ക്കായി പത്യേക പെന്‍ഷന്‍ അനിവാര്യമാണെന്ന് ബോധ്യപ്പെടുത്താനാവണം. സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. ആദിവാസി വിഭാഗങ്ങളേയും മറ്റും മുഖ്യധാരയിലേക്ക് കൊണ്ടു വരുന്ന പദ്ധതിയും നടപ്പാക്കണം.
സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണം, പ്രവാസികളായ തൊഴില്‍രഹിതര്‍ക്ക് സംരക്ഷണം തുടങ്ങിയവയും ഈ ബാങ്കിന്റെ പ്രവര്‍ത്തനമേഖലകളില്‍പ്പെടുന്നുണ്ട്. വായ്പയുടെ 70 ശതമാനം കൃഷി, സ്വയംതൊഴില്‍, അസംഘടിത ജനവിഭാഗങ്ങള്‍ക്കായി ഇസാഫ് നീക്കിവയ്ക്കണമെന്നാണ് വ്യവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശസാല്‍ക്കരണ ലക്ഷ്യങ്ങളില്‍നിന്ന് രാജ്യത്തെ ബാങ്കുകള്‍ പുറകോട്ട് പോയതായി ഇസാഫ് എടിഎം ഡെബിറ്റ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈടില്ലാതെയും പാവപ്പെട്ടവര്‍ക്ക് വായ്പകൊടുത്ത് വിജയിച്ച ഇസാഫിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ചെന്നിത്തല പറഞ്ഞു.










0 comments