17 December Monday

രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം: അതിഥിത്തൊഴിലാളികള്‍ക്ക് ചിസ് പ്ലസ് മാതൃകയില്‍ സംസ്ഥാനത്തെവിടെയും ചികിത്സ

വെബ് ഡെസ്‌ക്‌Updated: Friday Nov 16, 2018

തിരുവനന്തപുരം > സംസ്ഥാനത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യമിടുന്ന ആവാസ് പദ്ധതി വഴി നല്‍കിയിരുന്ന ചികിത്സാ സഹായം ഇനി മുതല്‍ ചിസ് പ്ലസ് മാതൃകയില്‍. ചിയാക്കിന്റെ ചിസ് പ്ലസ് സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 56 സര്‍ക്കാര്‍ ആശുപത്രികളില്‍ ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് പണം നല്‍കാതെ ചിക്തിസ ലഭ്യമാക്കുന്ന ആവാസ് അഷ്വുറന്‍സ് പദ്ധതിയുടെ സംസ്ഥാനത്താകെ നടപ്പാക്കുന്നു. രാജ്യത്ത് തന്നെ ഇത് ആദ്യമായാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. 

ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 301000 തൊഴിലാളികള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജനറല്‍, ജില്ലാ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും ഉള്‍പ്പെടും. ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് 15000 രൂപയുടെ ചികിത്സാ സഹായവും 2 ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമാണ് ലഭിക്കുക. ചികിത്സാ രേഖകള്‍ ഹാജരാക്കി മാത്രമേ മുമ്പു് ഇന്‍ഷുറന്‍സ് ആനുകൂല്യം അനുവദിച്ചിരുന്നുള്ളു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top