ad
Deshabhimani

ശാസ്താംകോട്ട തടാകം സംരക്ഷിക്കാന്‍ സ്റ്റാറ്റ്യൂട്ടറി അതോറിറ്റി: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2016, 05:33 PM | 0 min read

തിരുവനന്തപുരം > ശാസ്താംകോട്ട ശുദ്ധജലതടാകം സംരക്ഷിക്കാന്‍ സ്റ്റാറ്റ്യൂട്ടറി അതോറിറ്റി രൂപീകരിക്കുന്നതുള്‍പ്പെടെ  എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ കോവൂര്‍ കുഞ്ഞുമോന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിപറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്താകെ ജലാശയങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ കര്‍ശന നടപടി കൈക്കാള്ളും.

ശാസ്താംകോട്ട ശുദ്ധജലതടാകം സംരക്ഷണത്തിനുള്ള മാനേജ്മെന്റ് ആക്ഷന്‍പ്ളാന്‍ കേന്ദ്രത്തിന്റെ പരിഗണനയിലാണ്. മണ്ണൊലിപ്പ് തടയാന്‍് 24.8 കോടി, ശാസ്താംകോട്ട ഹരിതവല്‍ക്കരണത്തിന് 10 ലക്ഷം എന്നിങ്ങനെ നേരത്തെ തുക അനുവദിച്ചിട്ടുണ്ട്.

കായലിനുസമീപത്തെ ജൈവവൈവിധ്യം പരിപാലിക്കുന്നതിന് ജൈവ വേലി നിര്‍മാണം, ഫലവൃക്ഷങ്ങള്‍ നടല്‍, ബോധവല്‍ക്കരണം തുടങ്ങിയ പദ്ധതികള്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്നു. റാംസര്‍ സൈറ്റുകള്‍ സംരക്ഷിക്കുന്നതിന് സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി രൂപീകരിച്ച് എല്ലാ നടപടികളും സ്വീകരിക്കുന്നു.  നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും– പിണറായി പറഞ്ഞു.

ശാസ്താംകോട്ട ശുദ്ധജലതടാകം സംരക്ഷിക്കുന്നതിന് 96മുതല്‍ ആറു പദ്ധതി ആവിഷ്കരിച്ചെങ്കിലും ഒന്നുപോലും നടപ്പായില്ലെന്ന് ശ്രദ്ധക്ഷണിച്ചുകൊണ്ട് കുഞ്ഞുമോന്‍ പറഞ്ഞു.
കാച്ച്മെന്റിലെ മണ്ണൊലിപ്പുമൂലം തടാകം നികന്നുവരികയാണ്. ചവറ–പന്മന പദ്ധതിക്കുവരെ ശാസ്താംകോട്ട തടാകത്തിലെ ജലമാണ് ഉപയോഗിക്കുന്നത്്. എന്നാല്‍, തടാകം നിലനില്‍ക്കുന്ന കുന്നത്തൂര്‍ മണ്ഡലത്തിന്റെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുമാത്രം ഒരു പദ്ധതിയുമില്ല– കുഞ്ഞുമോന്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home