19 September Wednesday

അഭിമന്യു സ‌്മാരകമായി പിറവത്ത‌് ബസ‌് കാത്തിരിപ്പു കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018


പിറവം
മത ഭീകരവാദികൾ കൊലപ്പെടുത്തിയ രക്തസാക്ഷി അഭിമന്യുവിന്റെ സ്മരണയിൽ പിറവത്ത് ഡിവൈഎഫ്ഐ ബസ് കാത്തിരുപ്പ് കേന്ദ്രം നിർമിച്ച്‌ നാടിന് സമർപ്പിച്ചു. പിറവം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ പിറവം താലൂക്ക് ആശുപത്രിയ്ക്ക് സമീപമാണ് നവീന രീതിയിൽ  ബസ‌് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. സിപിഐ എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ‌്ഘാടനം ചെയ്തു. ജിനു ബാബു അധ്യക്ഷനായി.

കെ പി സലിം, സി കെ പ്രകാശ്, ഒ എൻ വിജയൻ, കെ ആർ നാരായണൻ നമ്പൂതിരി, വി ആർ സോമൻ, ഏലിയാമ്മ ഫിലിപ്പ്, ടി എൻ മഹേഷ്‌ കുമാർ, കെ കെ സുരേഷ്, എം ടി രാജൻ, എം എസ് രതീഷ്, നിധിൻ രാജ്, ആൽബിൻ ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.
ഒരു വർഷംമുമ്പ് വികസനത്തിന്റെ പേരുപറഞ്ഞാണ് മുൻ എൽഡിഎഫ് ഭരണസമിതി പണിതീർത്ത വെയ്റ്റിങ‌് ഷെഡ് ഇപ്പോഴത്തെ മുൽസിപ്പൽ ഭരണസമതി പൊളിച്ചുമാറ്റിയത്. ഇതോടെ ആശുപത്രിയിലെത്തുന്നവർ   വലഞ്ഞു.

നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് ഡിവൈഎഫ്ഐ നിർമാണം ഏറ്റെടുത്തത‌്. എം എസ് രതീഷ്, ടി എൻ മഹേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ നിർമാണം നടത്തിവരവേ സാമൂഹ്യവിരുദ്ധർ  പൊളിച്ചുകളഞ്ഞിരുന്നു. ഇതാണിപ്പോൾ വീണ്ടും പണിത്  ജനങ്ങൾക്കായി തുറന്നുകൊടുത്തത്.

പ്രധാന വാർത്തകൾ
Top