20 September Thursday

മന്ത്രിമാരുടെ വകുപ്പുകൾ പുനഃക്രമീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018


തിരുവനന്തപുരം
സംസ്ഥാന മന്ത്രിസഭയിൽ വകുപ്പുകൾ പുനഃക്രമീകരിച്ചുള്ള ഉത്തരവ‌് പുറത്തിറങ്ങി. ചൊവ്വാഴ‌്ച  സത്യപ്രതിജ്ഞചെയ‌്ത ഇ പി ജയരാജന് വ്യവസായം (വ്യവസായ സഹകരണ സ്ഥാപനങ്ങൾ ഉൾപ്പെടെ), വാണിജ്യം, കൈത്തറിയും തുണിവ്യവസായവും, ഖാദിയും ഗ്രാമീണ വ്യവസായവും, ഖനനവും ഭൂവിജ്ഞാപനവും, കായികവും യുവജനകാര്യവും വകുപ്പുകളാണുള്ളത‌്.
എ സി മൊയ്തീൻ: പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ), ഗ്രാമവികസനം, നഗര‐ ഗ്രാമാസൂത്രണം, കില, പ്രാദേശിക വികസന അതോറിറ്റി കെ ടി ജലീൽ: കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, പ്രവേശന പരീക്ഷകൾ, സർവകലാശാലകൾ (കാർഷിക സർവകലാശാല, വെറ്ററിനറി, ഫിഷറീസ്, ആരോഗ്യ സർവകലാശാലകൾ ഒഴികെ), എൻസിസി, അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്), ന്യൂനപക്ഷക്ഷേമം, വഖഫും ഹജ്ജ് തീർഥാടനവും.
സി  രവീന്ദ്രനാഥ‌്: പൊതുവിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം.

മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ല. നോർത്ത‌് സാൻവിച്ച‌് ബ്ലോക്കിൽ പ്രവർത്തിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഓഫീസ‌് സെക്രട്ടറിയറ്റ‌് അനക‌്സ‌് രണ്ടിലെ ഏഴാംനിലയിലേക്ക‌് മാറ്റി. ഫോൺ നമ്പരുകളിൽ മാറ്റമില്ല.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top