22 September Saturday

വേതനം വെട്ടിക്കുറച്ചു ; സ‌്പെഷ്യലിസ‌്റ്റ‌് അധ്യാപകർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018


കൊച്ചി
സ‌്പെഷ്യലിസ‌്റ്റ‌് അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച‌് കെഎസ‌്ടിഎ ധർണ നടത്തി. എസ‌്എസ‌്എ പദ്ധതിക്കു കീഴിൽ വിദ്യാലയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന കല, കായിക, പ്രവൃത്തിപരിചയ അധ്യാപകരുടെ വേതനമാണ‌് വെട്ടിക്കുറച്ചത‌്. 25,200 രൂപയായിരുന്ന ശമ്പളം 7000 രൂപയായാണ‌് കുറച്ചത‌്.

ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട‌് നടത്തിയ ധർണ സംസ്ഥാന എക‌്സ്യൂട്ടീവ‌് അംഗം ടി വി പീറ്റർ ഉദ‌്ഘാടനംചെയ‌്തു. പ്രസിഡന്റ‌് ജി ആനന്ദകുമാർ അധ്യക്ഷനായി. എൻ മാഗി, കെ എസ‌് മാധുരീദേവി, കെ വി ബെന്നി,  ജോസ‌്പെറ്റ‌് എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top