16 August Thursday

കെഎസ്ആർടിസി പെൻഷൻ വിതരണം 20 മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018




തിരുവനന്തപുരം > കെഎസ്ആർടിസി പെൻഷൻകാരുടെ കുടിശ്ശികയടക്കമുള്ള പെൻഷൻ 20 മുതൽ വിതരണം ചെയ്യും. 28നകം പെൻഷൻ വിതരണം പൂർത്തിയാക്കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

പെൻഷൻ തുക നേരത്തെ നിക്ഷേപിച്ചിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ പെൻഷൻകാർക്ക് അക്കൗണ്ട് തുടങ്ങാം. ആ അക്കൗണ്ടിലേക്ക് കുടിശ്ശിക അടക്കമുള്ള തുക സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് നേതൃത്വം നൽകുന്ന സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപിക്കും. കുടിശ്ശിക അടക്കമുള്ള തുക നിക്ഷേപിക്കാൻ ആവശ്യമായ ക്രമീകരണങ്ങളാണ് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നതെന്ന് പ്രാഥമിക സംഘങ്ങളുടെ ഭാരവാഹി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top