14 December Friday

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ മാനസികരോഗിയായ ഭാര്യ വെട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 14, 2018

കൊല്ലപ്പെട്ട പഴണിയാണ്ടിയും ഭാര്യ സരസ്വതിയും

പാലക്കാട്‌ > മാനസിക രോഗിയായ ഭാര്യ ഭര്‍ത്താവിനെ ഉറക്കത്തില്‍ വെട്ടി കൊന്നു. പാലക്കാട്‌ മുണ്ടൂര്‍ കപ്ലിപാറ വാലിപറമ്പ് വീട്ടില്‍ പഴണിയാണ്ടി ( 62 ) യെയാണ് ഭാര്യ സരസ്വതി, ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയില്‍ ഉറങ്ങുമ്പോള്‍ കൊടുവാള്‍കൊണ്ട് കഴുത്തിലും ശരീരത്തിലും വെട്ടികൊലപെടുത്തിയത്. വെട്ടിയതും വീട്ടില്‍ നിന്നിറങ്ങിയോടിയ ഇവര്‍ നേരം പുലരുവോളം സമീപത്തെ കാട്ടിലൊളിച്ചു. രാവിലെ പൊലീസെത്തിയ ശേഷമാണ് കാട്ടില്‍ നിന്ന് പുറത്ത് വന്നത്.

വെട്ടേറ്റ ഉടന്‍ പഴണിയാണ്ടിയെ മക്കളും നാട്ടുകാരും ജില്ല ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ദീര്‍ഘകാലം ബസ് ഡ്രൈവറായിരുന്ന ഇദ്ദേഹം രണ്ട് മാസമായി മുണ്ടുരില്‍ ഓട്ടോ ഓടിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്്കരിച്ചു. മക്കള്‍ ദിവ്യ, സൗമ്യ, ധന്യ, സന്തോഷ്, സ്വാതി, ഐശ്വര്യ, സന്ദീപ് മരുമക്കള്‍ രാമദാസ്, സതീഷ്. മാനസീക രോഗത്തിന് ദീര്‍ഘകാലമായി മരുന്ന് കഴിക്കുന്ന സരസ്വതിയെ, കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്‌തു.


പ്രധാന വാർത്തകൾ
Top