14 November Wednesday

നിയമസഭയുടെ വജ്രജൂബിലി ; 'ജനാധിപത്യത്തിന്റെ ഉത്സവം' രാഷ്ട്രപതി ഉദ്ഘാടനംചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018


ന്യൂഡൽഹി
കേരള നിയമസഭയുടെ വജ്രജൂബിലിയുടെ ഭാഗമായി 'ജനാധിപത്യത്തിന്റെ ഉത്സവം' എന്ന പേരിൽ ആഘോഷം സംഘടിപ്പിക്കും. ജൂലൈ രണ്ടാംവാരം സംഘടിപ്പിക്കുന്ന പരിപാടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. നിയമസഭാ സെക്രട്ടറിയറ്റിന്റെയും പാർലമെന്ററികാര്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിൽ ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുമെന്ന് രാഷ്ട്രപതിയെ സന്ദർശിച്ചശേഷം സ‌്പീക്കർ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു.

രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിലെ മാറ്റങ്ങളും സാധ്യതകളും ചർച്ചചെയ്യും. കേരളത്തിന്റെ വികസനം സംബന്ധിച്ച‌് ദേശീയസംവാദം സംഘടിപ്പിക്കും. ദളിത് വിഷയങ്ങൾ ചർച്ച ചെയ്യുന്ന ദളിത് ലെജിസ്ലേറ്റീവ് കോൺഫറൻസ്, നാഷണൽ വിമൻ ലജിസ്ലേറ്റിവ് കോൺഫറൻസ്, നാഷണൽ മീഡിയ കോൺക്ലേവ് ഓൺ ഡെമോക്രസി എന്നിവ സംഘടിപ്പിക്കും. 

ജൂലൈമുതൽ ഒക്ടോബർവരെയാകും പരിപാടികൾ. നവംബറിൽ വജ്രജൂബിലി ആഘോഷം സമാപിക്കും.മുൻ പ്രതിരോധമന്ത്രി എ കെ ആന്റണിയെയും സ്പീക്കർ  സന്ദർശിച്ച് പരിപാടിയിലേക്ക് ക്ഷണിച്ചു.

 

പ്രധാന വാർത്തകൾ
Top