22 September Saturday

പുതിയ തീരം തേടി അവർ കുവൈത്തിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018


അബുദാബിക്ക‌ു പിന്നാലെ കുവൈത്തിലും പട്ടികജാതി യുവാക്കൾക്ക‌് ജോലി ലഭ്യമാക്കി സംസ്ഥാന സർക്കാർ.പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ തൊഴിൽ പരിശീലനത്തിലൂടെ 22 യുവാക്കൾ വിദേശത്ത‌് തൊഴിൽ സ്വന്തമാക്കി. ഹോട്ടൽ മാനേജ‌്മെന്റ‌് രംഗത്താണ‌് ഇവർ. നേരത്തെ അബുദാബിയിൽ 22 പേർക്ക‌് വകുപ്പ‌് ജോലി നേടിക്കൊടുത്തിരുന്നു. കുവൈത്തിന‌് പിന്നാലെ 40 പേർക്ക‌് മലേഷ്യയിലും 150 പേർക്ക‌് രാജ്യത്തെ വിവിധ ഭാഗങ്ങളിലും ജോലി നൽകാനുള്ള നടപടികളും പുരോഗമിക്കുകയാണ‌്. രണ്ടുകോടി രൂപയാണ‌് ഹോട്ടൽമാനേജ‌്മെന്റ‌് രംഗത്ത‌് പരിശീലനത്തിന‌് സർക്കാർ അനുവദിച്ച ത‌്.

കുവൈത്തിൽ ജോലി ലഭിച്ചവർക്കുള്ള യാത്രയയപ്പ‌് വ്യാഴാഴ‌്ച പകൽ രണ്ടിന‌് സംസ്ഥാന ശാസ‌്ത്ര സാങ്കേതിക മ്യൂസിയം ഓഡിറ്റോറിയത്തിൽ  മന്ത്രി എ കെ ബാലൻ ഉദ‌്ഘാടനംചെയ്യും. ക്ഷേമപദ്ധതികളും സഹായങ്ങളും ലഭ്യമാക്കാൻ തയ്യാറാക്കിയ മൊബൈൽ ആപ്പും നേഴ‌്സറി വിദ്യാർഥികൾക്ക് പുതിയ കരിക്കുലംപ്രകാരം തയ്യാറാക്കിയ പാഠപുസ‌്തകങ്ങളും മന്ത്രി പ്രകാശനം ചെയ്യും.

പ്രധാന വാർത്തകൾ
Top